സൂക്ഷിക്കുക; അടൂരിൽ അപകടം പതിയിരിക്കുന്നു

അടൂര്‍: അടൂരിലെ നടപ്പാതകള്‍ കാല്‍നടക്കാര്‍ക്ക് വിനയാകുന്നു. ശ്രീമൂലം ചന്തയുടെ സമീപത്തുനിന്ന്​ തുടങ്ങി കെ.എസ്.ആര്‍.ടി.സി ജങ്ഷന്‍, സെന്‍ട്രല്‍ ജങ്ഷന്‍ എന്നിവിടങ്ങളിലൂടെ നടപ്പാത ടൈലിട്ടതാണെങ്കിലും ഒടിഞ്ഞ മരക്കൊമ്പുകളും തടികളും കമ്പികള്‍ തെളിഞ്ഞ കോണ്‍ക്രീറ്റ് പോസ്റ്റുകളും മെറ്റല്‍ക്കൂനയും നിറഞ്ഞ് അപകടകരമാണ്. അടൂര്‍ ഗവ.എല്‍.പി.എസി‍ൻെറയും ഗവ. യു.പി.എസി‍ൻെറയും പ്രവേശനകവാടത്തിനുസമീപം നടപ്പാതയില്‍ ഇത്തരം അപകടകരമായ കാഴ്ചകളാണ് വിദ്യാര്‍ഥികളെ വരവേറ്റത്. സ്‌കൂള്‍ വളപ്പില്‍നിന്ന്​ ഒടിഞ്ഞുവീഴുന്ന മരക്കൊമ്പുകള്‍ കുട്ടികള്‍ക്കും നടപ്പാതയിലൂടെ പോകുന്നവര്‍ക്കും അപകടം വിതക്കുന്നു. സ്‌കൂളി‍ൻെറ പേരിലുള്ള ഒരു പഴയ ബോര്‍ഡ് ചുറ്റുമതിലിന് മുകളില്‍ സ്ഥാപിച്ചിട്ടുണ്ട്​. ഇത് ഏതുസമയവും നടപ്പാതയിലൂടെ പോകുന്നവരുടെമേല്‍ പതിക്കാം. ഇത്തരം ബോര്‍ഡുകള്‍ നഗരത്തില്‍ പലയിടത്തുമുണ്ട്. സെന്‍ട്രല്‍ ജങ്ഷനില്‍ കാനറ ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് താഴേക്ക്​ പതിച്ചത് കെട്ടിടത്തി‍ൻെറ ഒന്നാംനിലയിലെ ഷേഡില്‍ കുടുങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. ശ്രീമൂലം ചന്തയുടെ പരിസരത്തും സ്‌കൂളി‍ൻെറയും എ.ഇ.ഒ ഓഫിസി‍ൻെറയും കവാടങ്ങള്‍ക്കരികിലും മറ്റ്​ സ്ഥലങ്ങളിലും കച്ചവടക്കാര്‍ നടപ്പാത അപഹരിക്കുന്നു. സ്ഥിരം കടക്കാരും സാധനങ്ങളും ബോര്‍ഡുകളും ഇറക്കിവെച്ച് നടപ്പാതയില്‍ തടസ്സം സൃഷ്ടിക്കുന്നു. ഇരുചക്രവാഹനങ്ങളുടെ പാര്‍ക്കിങ്ങും നടപ്പാതകളിലാണ്. ഈ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ റവന്യൂ, പൊതുമരാമത്ത് നഗരസഭ, പൊലീസ് അധികൃതര്‍ ഒന്നും ചെയ്യുന്നില്ല. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ആശങ്കജനകമാണ്. ------- PTL ADR Footway 1. അടൂർ ഗവ.എൽ.പി, യു.പി സ്കൂൾ കവാടത്തിനരികിൽ നടപ്പാതയിൽ കമ്പികൾ തെളിഞ്ഞ കോൺക്രീറ്റ് തൂൺ 2. നടപ്പാതയിലെ മരച്ചില്ലകൾ 3. സ്കൂളി‍ൻെറ ചുറ്റുമതിലിൽ ഏതുനിമിഷവും നിലം പതിക്കാവുന്ന ബോർഡ് 4. സ്കൂൾ കുട്ടികൾ പാത മുറിച്ചുകടക്കുന്നുവെന്ന സൂചന ബോർഡ് ഒടിഞ്ഞ്​ നടപ്പാതയിലെ മരത്തടിയുടെ മുകളിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.