ഏനാദിമംഗലം ഹോമിയോ ഡിസ്പെന്‍സറി കുറവുകള്‍ പരിഹരിക്കാന്‍ 'ഡി.എം.ഒയുടെ മരുന്ന്​'

അടൂര്‍: ഏനാദിമംഗലം ഹോമിയോ ഡിസ്പെന്‍സറിയിൽ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്താനും നിലവിലെ കുറവുകള്‍ പരിഹരിക്കാനും ഡി.എം.ഒ (ഹോമിയോപതി) പഞ്ചായത്ത് അധികൃതര്‍ക്ക് നിർദേശം നല്‍കി. മൂന്നാംവാര്‍ഡില്‍ പൂതങ്കര-വട്ടക്കാലപടി പാതയരികില്‍ കുടുംബക്ഷേമ ഉപകേന്ദ്രത്തി‍ൻെറയും ബഡ്സ് റിഹാബിലേറ്റേഷന്‍ സെന്‍ററി‍ൻെറയും അരികിലെ കുഴിയായ ഭാഗത്തെ ഡിസ്പെന്‍സറി കെട്ടിടത്തിലെ പരിമിതികളെക്കുറിച്ച് കഴിഞ്ഞ 13ന് 'മാധ്യമം' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഡി.എം.ഒ ഡോ. ബിജു ഇവിടം സന്ദര്‍ശിച്ച് നടപടി സ്വീകരിച്ചത്. ഡിസ്‌പെന്‍സറിയുടെ അടിസ്ഥാന സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്താന്‍ ഹോസ്പിറ്റല്‍ മാനേജിങ് കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്‍റ്​ പി. രാജഗോപാലന്‍ നായര്‍ തിങ്കളാഴ്ച വിളിച്ചിട്ടുണ്ട്. ഉച്ചക്ക്​ രണ്ടിനാണ് യോഗം. സ്ഥാപനം എവിടെയാണെന്ന് പലര്‍ക്കും അറിയാത്ത സാഹചര്യമാണുള്ളത്. ഇത് പരിഹരിക്കുന്നതിന് ആവശ്യമായ സ്ഥലങ്ങളില്‍ ദിശാസൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഡോ. ബിജു 'മാധ്യമ'ത്തോട്​ പറഞ്ഞു. വയോജനങ്ങള്‍ക്ക് പടികളിറങ്ങി ഇവിടെ ചികിത്സക്കെത്താന്‍ ബുദ്ധിമുട്ടുണ്ട്. ഇത് പരിഹരിക്കാന്‍ എച്ച്.എം.സി യോഗത്തില്‍ പരിഹാരങ്ങള്‍ ആരായും. ഹോമിയോ ഡിസ്‌പെന്‍സറിക്കായി പദ്ധതി തയാറാക്കി സ്ഥാപിച്ച കെട്ടിടത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ മറ്റൊരിടത്തേക്ക് മാറ്റുക എളുപ്പമല്ല. പരാതികള്‍ പരിഹരിക്കുകയും ജനങ്ങള്‍ക്ക് എല്ലാവര്‍ക്കും പ്രയോജനകരമായ തരത്തിൽ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന്​ ഡി.എം.ഒ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.