കോന്നി: അരുവാപ്പുലം വില്ലേജിൽ റീ സർവേ നടപടികളിലെ അപാകതകൾ പരിഹരിക്കണമെന്നും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ കൂടൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അരുവാപ്പുലം വില്ലേജ് ഓഫിസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. 2016 ലാണ് ഇവിടെ റീ സർവേ നടപടികൾ നടന്നത്. അപാകതകൾ മൂലം ജനങ്ങൾ ഭൂമിയുമായി ബന്ധപ്പെട്ട് വിവിധ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കരം അടക്കുന്നതിനോ വിദ്യാർഥികൾക്ക് പഠന ആവശ്യത്തിന് ലോൺ എടുക്കുന്നതിനോ ഭൂമി ക്രയവിക്രയം നടത്തുന്നതിനോ സാധിക്കുന്നില്ല. സർവേയിലെ അപാകതകൾ മൂലം ഭൂമിയിൽ ഏറ്റക്കുറച്ചിലുകൾ സംഭവിച്ചിട്ടുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് 800ൽ അധികം അപേക്ഷകൾ ആണ് അരുവാപ്പുലം കെട്ടിക്കിടക്കുന്നത്. നിലവിൽ രണ്ട് സർവേ ഉദ്യോഗസ്ഥർ ആണ് ഉള്ളത്. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ. ഗോപിനാഥൻ എൽ.എ തഹൽസിൽദാർ (സർവേ) ഡി.ഡി. സിന്ധു, അരുവാപ്പുലം വില്ലേജ് ഓഫിസർ അഭിലാഷ് എന്നിവരുമായി ചർച്ച നടത്തി. പ്രശ്നം പരിഹരിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന ഉറപ്പിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ചു. കൂടൽ മണ്ഡലം സെക്രട്ടറി സി.കെ. അശോകൻ, കോന്നി മണ്ഡലം സെക്രട്ടറി കെ. രാജേഷ്, അരുവാപ്പുലം ലോക്കൽ സെക്രട്ടറി സന്തോഷ് കൊല്ലം പടി തുടങ്ങിയവർ പങ്കെടുത്തു. പടം: സി.പി.ഐ കൂടൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അരുവാപ്പുലം വില്ലേജ് ഓഫിസിൽ നടത്തിയ സമരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.