കൊഴുവല്ലൂർ സെന്റ് തോമസ് എൻജി. കോളജിന് എൻ.ബി.എ അംഗീകാരം

പത്തനംതിട്ട: ചെങ്ങന്നൂർ കൊഴുവല്ലൂർ സെന്റ് തോമസ് എൻജിനീയറിങ്​ കോളജിന് നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരം ലഭിച്ചതായി പ്രിൻസിപ്പൽ ഡോ. ഷാജൻ കുര്യാക്കോസ്​ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വാഷിങ്ടൺ അക്കോർഡ് പ്രകാരമുള്ള അന്താരാഷ്ട്ര അംഗീകാരം ആണ് ലഭിച്ചത്. പഠനം പൂർത്തിയാക്കിയവർക്ക് വിദേശ രാജ്യങ്ങളിൽ എൻജിനീയറിങ്​ മേഖലയിൽ തൊഴിൽ ലഭിക്കുന്നതിനും ഉപരി പഠനത്തിന് വിദേശ യൂനിവേഴ്സിറ്റികളിൽ പ്രവേശനം ലഭിക്കുന്നതിനും ഈ അക്രഡിറ്റേഷൻ അവസരം ഒരുക്കും. വാർത്ത സമ്മേളനത്തിൽ ജോസ് ​തോമസ്​, പ്രവീൺ മാത്യൂ എന്നിവരും പ​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.