പത്തനംതിട്ട: സര്‍ക്കാര്‍ പുറത്തിറക്കിയ ഓട്ടോ നിരക്ക് ചാര്‍ട്ട് അനുസരിച്ച് മാത്രമേ ചാര്‍ജ് ഈടാക്കാവൂയെന്നും എല്‍.എം.വി ലൈസന്‍സ് കരസ്ഥമാക്കണമെന്നും ആര്‍.ടി.ഒ എ.കെ. ദിലു അറിയിച്ചു. കോഴഞ്ചേരി താലൂക്കിലെ ഓട്ടോ ടാക്സി നിരക്കുകളെകുറിച്ച് പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ ഓട്ടോ ടാക്സി റേറ്റ് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ആര്‍.ടി.ഒ ഓഫിസില്‍ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഓട്ടോ പ്രതിനിധികള്‍ക്ക് ബോധവത്കരണ ക്ലാസ് നല്‍കാനും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഓട്ടോ തൊഴിലാളികളുടെ മക്കളെ അനുമോദിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. വിവിധ യൂനിയന്‍ നേതാക്കള്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.