പത്തനംതിട്ട: മുനിസിപ്പൽ മഹല്ല് കോഓഡിനേഷൻ കമ്മിറ്റിയുടെ യോഗം ടൗൺ മുസ്ലിം ജമാഅത്തിൽ ചേർന്നു. വിവിധ ജമാഅത്തുകളുടെ ഭാരവാഹികൾ പങ്കെടുത്തു. സമുദായത്തിനെതിരെ വിവിധ തലങ്ങളിൽനിന്നും ആസൂത്രിതമായ ആക്രമണങ്ങളാണ് ഉണ്ടാകുന്നതെന്നും അതിനെതിരെ യോജിച്ചു പ്രവർത്തിക്കാനും ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. ജമാഅത്ത് പ്രസിഡന്‍റ് എച്ച്. ഷാജഹാൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: എച്ച്. ഷാജഹാൻ പത്തനംതിട്ട (ചെയർ), അൻസർ മുഹമ്മദ് കുലശേഖരപതി (വൈസ് ചെയർ), അഫ്‌സൽ ആനപ്പാറ (ജന. കൺ), സാദിഖ് അഹമ്മദ് പാറൽ, സക്കീർ തൈക്കൂട്ടത്തുമണ്ണിൽ വലഞ്ചുഴി, ഷാജി പെരിങ്ങമ്മല, അൽ അമീൻ കുളത്താണി, ഫാറൂഖ് അഞ്ചക്കാല (കൺ), മുഹമ്മദ് റാഷിദ്, ഹാറൂൻ മൗലവി, അനീസ് മൗലവി, മുഹമ്മദ് പി. സലിം, ബിസ്മില്ല ഖാൻ, മുഹമ്മദ് അനീഷ്, ഖമറുദ്ദീൻ, നിയാസ് കൊന്നമ്മൂട് (കമ്മിറ്റി അംഗങ്ങൾ). ഫയല്‍ അദാലത് അവലോകന യോഗം പത്തനംതിട്ട: ഫയല്‍ അദാലത്തുമായി ബന്ധപ്പെട്ട് ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണ ജോര്‍ജിൻെറ സാന്നിധ്യത്തില്‍ തിങ്കളാഴ്ച രാവിലെ 11.30ന് അവലോകന യോഗം ഓണ്‍ലൈനായി ചേരും. സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ടുമായി എല്ല ജില്ലതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.