വാഴക്കുന്നത്ത്​ മിനി എം.സി.എഫിന് തീയിട്ടു

റാന്നി: ചെറുകോൽ പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഹരിതകർമ സേന ശേഖരിക്കുന്ന അജൈവ പാഴ്​വസ്തുക്കൾ സൂക്ഷിക്കാനായി സ്ഥാപിച്ച മിനി എം.സി.എഫ് (വാഴകുന്നം) വെള്ളിയാഴ്​ച തീയിട്ട് നശിപ്പിച്ചു. ഗുരുതരമായ അന്തരീക്ഷ മലിനീകരണം ബോധപൂർവം ഉണ്ടാക്കൽ, പൊതുമുതൽ നശിപ്പിക്കൽ, പൊതു സേവന സംവിധാനം തകർക്കൽ, പഞ്ചായത്തിന്റെ അനിവാര്യ ചുമതല നിർവഹണത്തെ തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി പ്രതിക്കെതിരെ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട്​ ആറന്മുള പൊലീസിൽ പരാതി നൽകിയതായി പ്രസിഡന്‍റ്​ കെ.ആർ. സന്തോഷ്‌ അറിയിച്ചു. ptl rni_2fire photo: വാഴക്കുന്നത്ത് എം.എസി.എഫിന് തീ പടർന്നപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.