ജലോത്സവത്തി​നെ​ത്തി​യ പ​ള്ളി​യോ​ട​ങ്ങ​ൾ

ആവേശം അലയടിച്ച് ഉത്രട്ടാതി ജലമേള

പ​ത്ത​നം​തി​ട്ട: ആ​ശ​ങ്ക​യൊ​ഴി​ഞ്ഞ്​ ആ​ചാ​ര​പ്പെ​രു​മ​യി​ൽ പ​മ്പ​യു​ടെ നെ​ട്ടാ​യ​ത്തി​ൽ ആ​റ​ന്മു​ള ഉ​ത്ര​ട്ടാ​തി ജ​ല​മേ​ള. കാ​ലാ​വ​സ്ഥ ക​നി​ഞ്ഞു​ന​ൽ​കി​യ ജ​ല​സ​മൃ​ദ്ധി​യാ​ണ്​ ജ​ലോ​ത്സ​വ​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന്​ വ​ഴി​യൊ​രു​ക്കി​യ​ത്. ഒ​റ്റ​ദി​നം കൊ​ണ്ട് പെ​യ്ത മ​ഴ​യി​ൽ ഏ​ഴ​ര അ​ടി​യോ​ളം വെ​ള്ള​മാ​ണ് പ​മ്പ​യി​ൽ ഉ​യ​ർ​ന്ന​ത്. ആ​റ​ന്മു​ള പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ൽ നി​ന്ന്​ മേ​ൽ​ശാ​ന്തി പ​ക​ർ​ന്നു​ന​ൽ​കി​യ ദീ​പ​വു​മാ​യു​ള്ള ഘോ​ഷ യാ​ത്ര പ​ടി​ഞ്ഞാ​റേ​ന​ട വ​ഴി സ​ത്രം വ​ള​പ്പി​ൽ സ​മാ​പി​ച്ചു.

തു​ട​ർ​ന്ന്, ജി​ല്ല ക​ല​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ ജ​ല​മേ​ള​ക്ക് തു​ട​ക്കം കു​റി​ച്ച് പ​താ​ക​യു​യ​ർ​ത്തി. ഗ​ജ​വീ​ര​ൻ, വേ​ല​ക​ളി, നി​ര​വ​ധി നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ൾ മി​ഴി​വേ​കി​യ ഘോ​ഷ​യാ​ത്ര​ക്ക് വ​ഞ്ചി​പ്പാ​ട്ടി​ന്‍റെ അ​ക​മ്പ​ടി സ​ജീ​വ​മാ​ക്കി. ഇ​ത്ത​വ​ണ 48 പ​ള്ളി​യോ​ട​ങ്ങ​ളാ​ണ് വ​ള്ളം​ക​ളി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ആ​റു​വ​ർ​ഷ​ത്തി​നു​ശേ​ഷം ആ​റ​ന്മു​ള​യി​ല്‍ പ​ര​മ്പ​രാ​ഗ​ത ശൈ​ലി​യി​ലു​ള്ള മ​ത്സ​ര വ​ള്ളം​ക​ളി ന​ട​ക്കു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

ബി ​ബാ​ച്ചി​ൽ ജേ​താ​വാ​യ ഇ​ട​ക്കു​ളം ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക്​ തു​ഴ​ഞ്ഞെ​ത്തു​ന്നു

സ്റ്റാ​ർ​ട്ടി​ങ്​ പോ​യ​ന്‍റാ​യ പ​ര​പ്പു​ഴ​ക്ക​ട​വി​ൽ​നി​ന്ന് ഫി​നി​ഷി​ങ്​ പോ​യ​ന്‍റാ​യ സ​ത്ര​ക്ക​ട​വി​ലേ​ക്ക് എ ​ബാ​ച്ചി​ലെ 32 പ​ള്ളി​യോ​ട​ങ്ങ​ൾ ഒ​മ്പ​ത് ഹീ​റ്റ്സാ​യും ബി ​ബാ​ച്ചി​ലെ 16 പ​ള്ളി​യോ​ട​ങ്ങ​ൾ നാ​ല് ഹീ​റ്റ്സാ​യും മ​ത്സ​രി​ച്ചു. മ​ത്സ​ര വ​ള്ളം​ക​ളി​ക്ക് മു​മ്പ്​ ന​ട​ക്കു​ന്ന ജ​ല​ഘോ​ഷ​യാ​ത്ര​യി​ല്‍ ഏ​റ്റ​വും മു​ന്നി​ലാ​യി തി​രു​വോ​ണ​ത്തോ​ണി​യും അ​തി​നു​പി​ന്നി​ലാ​യി എ, ​ബി ബാ​ച്ച് പ​ള്ളി​യോ​ട​ങ്ങ​ളും അ​ണി​ചേ​ർ​ന്ന​പ്പോ​ൾ തി​ങ്ങി​ക്കൂ​ടി​യ ജ​ന​ത​ക്ക് ഇ​ത് ന​യ​നാ​ന​ന്ദ​ക​ര​മാ​യി. 

ജ​ല​നി​ര​പ്പ്​ ഉ​യ​ർ​ന്നു; മൂ​ന്ന്​ പ​ള്ളി​േ​യാ​ട​ങ്ങ​ൾ മ​റി​ഞ്ഞു

ആ​റ​ൻ​മു​ള: ഉ​ത്ര​ട്ടാ​തി ജ​ല​മേ​ള​ക്കി​ടെ മൂ​ന്ന്​ പ​ള്ളി​േ​യാ​ട​ങ്ങ​ൾ മ​റി​ഞ്ഞു. മു​ത​വ​ഴി, വ​ൻ​മ​ഴി, മാ​ല​ക്ക​ര പ​ള്ളി​യോ​ട​ങ്ങ​ളാ​ണ്​ മ​റി​ഞ്ഞ​ത്. ഒ​രാ​ൾ​ക്ക്​ പ​രി​ക്കു​ണ്ട്. നാ​ല​ു​പേ​രെ കാ​ണാ​താ​യ​താ​യി ആ​ശ​ങ്ക​യു​ണ്ടാ​യെ​ങ്കി​ലും എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​യി നീ​ന്തി ക​ര​പ​റ്റി. മു​ത​വ​ഴി, മാ​ല​ക്ക​ര പ​ള്ളി​യോ​ട​ങ്ങ​ൾ ഫി​നി​ഷി​ങ്​ പോ​യ​ന്‍റി​ലാ​ണ്​ മ​റി​ഞ്ഞ​ത്. വ​ൻ​മ​ഴി സ്​​റ്റാ​ർ​ട്ടി​ങ്​ പോ​യ​ന്‍റി​ലും. പ​ള്ളി​യോ​ട​ങ്ങ​ൾ ച​രി​ഞ്ഞ​പ്പോ​ൾ തു​ഴ​ച്ചി​ൽ​ക്കാ​ർ ന​ദി​​യി​ലേ​ക്ക്​ ചാ​ടു​ക​യാ​യി​രു​ന്നു.

മ​റി​ഞ്ഞ പ​ള്ളി​യോ​ട​ങ്ങ​ൾ ഉ​യ​ർ​ത്താ​ൻ ഏ​റെ പ​ണി​പ്പെ​ട്ടു. മൂ​ഴി​യാ​ർ ഡാ​മ തു​റ​ന്നു​വി​ട്ട്​ ജ​ല​നി​ര​പ്പ്​ ഉ​യ​ർ​ന്ന പ​മ്പ​യി​ൽ ഇ​ന്ന​ലെ ഒ​ഴു​ക്ക്​ അ​തി​ശ​ക്​​ത​മാ​യി​രു​ന്നു. ഇ​താ​ണ്​ വ​ള്ള​ങ്ങ​ൾ നി​യ​ന്ത്ര​ണം വി​ടാ​ൻ ഇ​ട​യാ​ക്കി​യ​ത്. ജ​ല​നി​ര​പ്പ്​ താ​ഴ്​​ന്ന​ത്​ വ​ള്ളം​ക​ളി​യു​ടെ ന​ട​ത്തി​പ്പി​ന്​ ഭീ​ഷ​ണി​യാ​യി​രു​ന്ന സാ​ഹ​ച​ര്യ​മാ​ണ്​ ഒ​റ്റ​ദി​വ​സ​ത്തെ മ​ഴ കൊ​ണ്ട്​ മാ​റി പ​മ്പ​യി​ൽ ജ​ല​സ​മൃ​ദ്ധി​യി​ലേ​ക്ക്​ എ​ത്തി​യ​ത്.

ജ​ലോ​ത്സ​വ​ത്തി​ന്‍റെ പൂ​ർ​ണ​ത​യി​ൽ

ആ​റ​ന്മു​ള: അ​പ്ര​തീ​ക്ഷി​ത​മാ​യി ല​ഭി​ച്ച മ​ഴ​യു​ടെ ആ​വേ​ശ​മാ​യി​രു​ന്നു ഇ​ന്ന​ലെ പ​മ്പാ​ന​ദി​ക്ക​ര​യി​ൽ. വ​റ്റി​വ​ര​ണ്ട പ​മ്പാ​ന​ദി ജ​ല​സ​മ്പു​ഷ്ട​മാ​യ​പ്പോ​ൾ അ​തി​ന്‍റെ ആ​ഹ്ലാ​ദം ഏ​റ്റു​വാ​ങ്ങി പ​ള്ളി​യോ​ട​ങ്ങ​ൾ തു​ഴ​യെ​റി​ഞ്ഞു. പ​മ്പ​യു​ടെ ഇ​രു​ക​ര​യി​ൽ​നി​ന്നു​മെ​ത്തി​യ 51 പ​ള്ളി​യോ​ട​ങ്ങ​ൾ ഒ​രേ താ​ള​ത്തി​ൽ കു​ഞ്ഞോ​ള​ങ്ങ​ളെ കീ​റി​മു​റി​ച്ച് മു​ന്നോ​ട്ടു നീ​ങ്ങി​യ​പ്പോ​ൾ ക​ര​ക​ളി​ലും വ​ഞ്ചി​പ്പാ​ട്ടി​ന്‍റെ ഈ​ര​ടി​ക​ൾ​ക്ക് അ​നു​സ​രി​ച്ച് കാ​ണി​ക​ൾ താ​ളം​പി​ടി​ച്ചു.

പ​മ്പ​യു​ടെ ഇ​രു​ക​ര​യെ​യും ആ​വേ​ശ​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ലേ​ക്കെ​ത്തി​ച്ച ജ​ല​ഘോ​ഷ​യാ​ത്ര​യും മ​ത്സ​ര വ​ള്ളം​ക​ളി​യും വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഉ​ത്ര​ട്ടാ​തി ജ​ലോ​ത്സ​വ​ത്തി​ന്‍റെ പൂ​ർ​ണ​ത​യി​ലേ​ക്കു​ള്ള മ​ട​ങ്ങി​വ​ര​വാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ​ത​ന്നെ പ​മ്പാ​ന​ദി​യും തീ​ര​ങ്ങ​ളും സ​ജീ​വ​മാ​യി​രു​ന്നു. ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന്​ പ​ള്ളി​യോ​ട​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി ആ​റ​ന്മു​ള ക്ഷേ​ത്ര​ക്ക​ട​വി​ലേ​ക്ക് എ​ത്തി​യി​രു​ന്നു. പ​ള്ളി​യോ​ട​ങ്ങ​ളി​ലെ​ത്തി​യ ക​ര​ക്കാ​ർ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തു​ക​യും പൂ​മാ​ല സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ലെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ ജ​ലോ​ത്സ​വ​ത്തി​ൽ ത​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പി​ക്കു​ന്ന​തി​നാ​ണ് ഓ​രോ പ​ള്ളി​യോ​ട​വും ക്ഷേ​ത്ര​ക്ക​ട​വി​ലെ​ത്തി​യ​ത്.

വീ​ണ്ടും മ​ത്സ​ര വ​ള്ളം​ക​ളി

മ​ത്സ​ര വ​ള്ളം​ക​ളി ആ​റ​ന്മു​ള​യി​ൽ 2017നു​ശേ​ഷം മ​ട​ങ്ങി​യെ​ത്തി. മ​ഹാ​പ്ര​ള​യം, കോ​വി​ഡ് തു​ട​ങ്ങി​യ വെ​ല്ലു​വി​ളി​ക​ൾ​ക്കി​ടെ മ​ത്സ​ര വ​ള്ളം​ക​ളി ഉ​പേ​ക്ഷി​ക്കു​ക​യോ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ക​യോ ഒ​ക്കെ ചെ​യ്തി​രു​ന്നു. ജ​ലോ​ത്സ​വ​ത്തി​ന്‍റെ ആ​വേ​ശം ചോ​ർ​ന്ന​ത് കാ​ണി​ക​ളി​ലും മ​ടു​പ്പു​ള​വാ​ക്കി. ഇ​ക്കു​റി മ​ത്സ​ര വ​ള്ളം​ക​ളി തി​രി​കെ കൊ​ണ്ടു​വ​രാ​ൻ സം​ഘാ​ട​ക​ർ നേ​ര​ത്തേ​ത​ന്നെ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ വ​ര​ൾ​ച്ച വി​ല​ങ്ങു​ത​ടി​യാ​യി. എ​ന്നാ​ൽ, ഇ​തി​നെ മ​റി​ക​ട​ന്ന്​ ല​ഭി​ച്ച മ​ഴ മ​ത്സ​ര​ത്തി​ന് ആ​വേ​ശ​മേ​കി. 48 പ​ള്ളി​യോ​ട​ങ്ങ​ളാ​ണ് മ​ത്സ​ര വ​ള്ളം​ക​ളി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്.

ജ​ല​ഘോ​ഷ​യാ​ത്ര​യി​ൽ 51 പ​ള്ളി​യോ​ട​ങ്ങ​ൾ

ഭ​ക്തി​യും പാ​ര​മ്പ​ര്യ​വും അ​നു​ഷ്ഠാ​ന​വും സ​മ​ന്വ​യി​പ്പി​ച്ച ജ​ല​ഘോ​ഷ​യാ​ത്ര കാ​ണി​ക​ൾ​ക്ക് ആ​ന​ന്ദ​ക്കാ​ഴ്ച ഒ​രു​ക്കി. മു​ത്തു​ക്കു​ട ചൂ​ടി ആ​ട​യാ​ഭ​ര​ണ​ങ്ങ​ൾ അ​ണി​ഞ്ഞ് കൊ​ടി​ക​ളു​യ​ർ​ത്തി 51 പ​ള്ളി​യോ​ട​ങ്ങ​ളാ​ണ് ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ സ​ത്ര​ക്ക​ട​വി​ൽ അ​ണി​നി​ര​ന്ന​ത്. പ​മ്പാ​ന​ദി​യു​ടെ ഇ​ട​ക്കു​ളം മു​ത​ൽ ചെ​ന്നി​ത്ത​ല വ​രെ​യു​ള്ള ക​ര​ക​ളി​ൽ​നി​ന്നു​ള്ള പ​ള്ളി​യോ​ട​ങ്ങ​ളി​ലെ തു​ഴ​ച്ചി​ൽ​കാ​രും ക​ര​ക്കാ​ർ ത​ന്നെ​യാ​യി​രു​ന്നു.

ശ്രീ​പ​ദ്മ​നാ​ഭാ... എ​ന്ന ​െവ​ച്ചു​പാ​ട്ടി​ന്‍റെ താ​ള​ത്തി​ലാ​ണ് പ​ള്ളി​യോ​ട​ങ്ങ​ൾ ജ​ല​ഘോ​ഷ​യാ​ത്ര​യി​ൽ തു​ഴ​ഞ്ഞു നീ​ങ്ങി​യ​ത്. പ​മ്പ​യു​ടെ ക​ര​ക​ളി​ലെ ക​ട​പ്ര ഒ​ഴി​കെ​യു​ള്ള പ​ള്ളി​യോ​ട​ങ്ങ​ൾ ഇ​ത്ത​വ​ണ ജ​ല​ഘോ​ഷ​യാ​ത്ര​യി​ൽ അ​ണി​നി​ര​ന്നു. പ​ണി പൂ​ർ​ത്താ​യാ​കാ​ത്ത​തി​നാ​ൽ ക​ട​പ്ര പ​ള്ളി​യോ​ട​ത്തി​ന്​ പ​ങ്കെ​ടു​ക്കാ​നാ​യി​ല്ല. പു​തു​താ​യി നീ​റ്റി​ലി​റ​ക്കി​യ കാ​ട്ടൂ​ർ പ​ള്ളി​യോ​ട​മാ​യി​രു​ന്നു ജ​ല​ഘോ​ഷ​യാ​ത്ര​യി​ലെ പ്ര​ധാ​ന ശ്ര​ദ്ധാ​കേ​ന്ദ്രം. തി​രു​വി​താം​കൂ​ർ കൊ​ട്ടാ​ര​ത്തി​ൽ​നി​ന്നു​ള്ള രാ​ജ​മു​ദ്ര ചാ​ർ​ത്തി​യാ​ണ് കാ​ട്ടൂ​ർ പ​ള്ളി​യോ​ടം എ​ത്തി​യ​ത്

Tags:    
News Summary - Aranmula Uthratathi water fest with full of excitement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.