കൊച്ചി: പത്തനംതിട്ട ചിറ്റാറിൽ വനം അധികൃതർ കസ്റ്റഡിയിലെടുത്തശേഷം കിണറ്റിൽ മരിച്ചനിലയിൽ കണ്ട മത്തായിയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യാൻ ഹൈകോടതിയുടെ അനുമതി. അന്വേഷണം സി.ബി.ഐ എത്രയും വേഗം ഏറ്റെടുക്കണമെന്നും റീ പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരത്തിന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകണമെന്നും ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
മൃതദേഹം ഒരാഴ്ചക്കകം റീ പോസ്റ്റ്മോർട്ടം ചെയ്യാമെന്ന സി.ബി.ഐയുടെ ആവശ്യം കോടതി അനുവദിക്കുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാതെ സംസ്കരിക്കില്ലെന്ന് പ്രഖ്യാപിച്ച് 22 ദിവസമായി മൃതദേഹം സൂക്ഷിച്ചിരിക്കുകയാണെന്നും സംസ്കാരം നടത്താൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനായ എഴുമറ്റൂർ സ്വദേശി പ്രവീൺകുമാർ നൽകിയ പൊതുതാൽപര്യഹരജിയാണ് കോടതി പരിഗണിച്ചത്.
വനം വകുപ്പ് സ്ഥാപിച്ച സി.സി ടി.വി കാമറ നശിപ്പിച്ച സംഭവത്തിൽ ജൂലൈ 28നാണ് മത്തായിയെ കസ്റ്റഡിയിലെടുത്തത്. അന്നു വൈകീട്ട് ആേറാടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. ജൂൈല 31ന് പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം വിട്ടുകൊടുത്തു. മത്തായിയുടെ ഭാര്യ നൽകിയ ഹരജിയിൽ അന്വേഷണം ഹൈകോടതി സി.ബി.ഐക്ക് വിട്ടിട്ടും മൃതദേഹം സംസ്കരിച്ചില്ലെന്നാണ് ഹരജിയിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.