പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പിെൻറ പേരില്‍ നിയമനടപടിക്ക് വിധേയമായ പോപുലര്‍ ഫിനാന്‍സ് ഉടമയുടെ ബന്ധുക്കളുടെയും ജീവനക്കാരുടെയും വീടുകളില്‍ വ്യാപകമായി പരിശോധന. വസ്തുക്കളുടെ പ്രമാണങ്ങള്‍ ഉള്‍പ്പെടെ നിരവധി രേഖകള്‍ പിടിച്ചെടുത്തതായി ജില്ല പൊലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. റെയ്ഡ് വൈകിയും തുടരുകയാണ്.
ഡ്രൈവര്‍മാരുടെ വീടുകള്‍, അടുത്ത സുഹൃത്തുക്കള്‍, മനഃസാക്ഷി സൂക്ഷിപ്പുകാരായ ചിലരുടെ വീടുകള്‍, സ്ഥാപനത്തിെൻറ വകയാറുള്ള ഹെഡ്ക്വാര്‍ട്ടര്‍ അനെക്സ് കെട്ടിടം, ലാബ്, മറ്റ് പഴയ ധനകാര്യസ്ഥാപനങ്ങള്‍ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ ഒരേസമയം പരിശോധന നടന്നു. കോന്നി, വകയാര്‍, അടൂര്‍, കടമ്പനാട്, മണക്കാല, നെല്ലിമുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ക്ക് പുറമെ പത്തനാപുരം, പട്ടാഴി, പന്തപ്ലാവ് എന്നിവിടങ്ങളിലെ വീടുകളിലും പരിശോധന നടത്തിയതായി ജില്ല പൊലീസ് മേധാവി വ്യക്തമാക്കി. ഭൂമിസംബന്ധമായ രേഖകള്‍, വസ്തുവിെൻറ ആധാരങ്ങള്‍ ഉള്‍പ്പെടെ വിലപ്പെട്ട വസ്തുവകകള്‍ കണ്ടെടുത്തു.
സ്ഥാപനത്തിലെ ഡ്രൈവറുടെ പേരിലും കമ്പനിയുടെ പാര്‍ട്ണര്‍ഷിപ് ഉള്ളതായി വിവരം ലഭിച്ചു. ഡ്രൈവര്‍ ഉപയോഗിച്ചുവന്ന കാര്‍ കണ്ടെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ തുടരും.
പോപുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട് അതിെൻറ ഉത്തരവാദപ്പെട്ടവര്‍ എവിടെയെങ്കിലും സ്ഥാവരജംഗമവസ്തുക്കള്‍ വാങ്ങുകയും സ്വര്‍ണവും മറ്റ് വസ്തുക്കളും ഈടുെവക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ വിവരം കോന്നി പൊലീസ് ഇന്‍സ്പെക്ടർ, അടൂര്‍ ഡിവൈ.എസ്.പി, ജില്ല പൊലീസ് മേധാവി എന്നിവരെ അറിയിക്കണം.
അടൂര്‍ ഡിവൈ.എസ്.പി ആര്. ബിനുവിെൻറ നേതൃത്വത്തില്‍ എട്ട് ഇന്‍സ്പെക്ടര്‍മാരുടെയും ഒരു എസ്.ഐയുടെയും ചുമതലയിലുള്ള സംഘങ്ങളാണ് ഒമ്പതിടത്ത് ഒരേസമയം റെയ്ഡുകള്‍ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.