റഫീഖ്

തിരുവില്വാമലയിൽ കഞ്ചാവ് കേസ്​ പ്രതിയെ വെട്ടിക്കൊന്നു; ഒരാൾക്ക്​ പരിക്ക്​

തിരുവില്വാമല (തൃശൂർ): തിരുവില്വാമല പട്ടിപ്പറമ്പ് തീണ്ടാപ്പാറയിൽ കഞ്ചാവ് കേസ്​ പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ. പാലക്കാട്‌ ചുനങ്ങാട് അമ്പലപ്പാറ മുതിയിറക്കത്ത് ബഷീറി​ൻെറ മകൻ റഫീഖാണ്​ (29) കൊല്ലപ്പെട്ടത്. സുഹൃത്ത് പാലക്കാട് മേപ്പറമ്പ് പാച്ചു എന്ന ഫാസിലിനും (23) വെട്ടേറ്റു.
തലയിലും കാലിലും പരിക്കേറ്റ ഇയാളെ ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് റഫീഖിനെയും മറ്റൊരാളെയും അന്വേഷിച്ചെത്തിയ പാലക്കാട് ആൻറി നാർകോട്ടിക് സ്‌ക്വാഡ് എസ്.ഐ എസ്. ജലീലും സംഘവും വീട് വളഞ്ഞ് പ്രതികളെ പിടിക്കാൻ എത്തിയപ്പോൾ വാതിൽക്കൽ രക്തക്കറ കണ്ട്​ സംശയം തോന്നി വീടിനുള്ളിൽ നോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന റഫീഖിനെയും ഫാസിലിനെയും കണ്ടത്. ഫാസിലിന് അനക്കം ഉണ്ടായിരുന്നു.
ഉടൻ പഴയന്നൂർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് ​എത്തി ഇരുവരെയും തിരുവില്വാമല പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോഴേക്കും റഫീഖ് മരിച്ചിരുന്നു. മൂന്ന​ുമാസം മുമ്പാണ് തിരുവില്വാമല ടൗണിൽ മീൻ കച്ചവടവുമായി ബന്ധപ്പെട്ട് പട്ടിപറമ്പ് കാക്കശ്ശേരികളം രാമചന്ദ്ര​ൻെറ വീട് റഫീഖ് വാടകക്കെടുത്തത്. മീൻകച്ചവടത്തി​ൻെറ മറവിൽ കഞ്ചാവ് കച്ചവടത്തിനായി ആളൊഴിഞ്ഞ സ്ഥലത്താണ് ഇവർ വീട് കണ്ടെത്തിയത്.
കഴിഞ്ഞദിവസം രാത്രി ഇവരുടെ താമസസ്ഥലത്തുനിന്ന് ബഹളം കേട്ടിരുന്നതായി നാട്ടുകാർ പറയുന്നു. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാത കാരണമെന്നാണ് സൂചന. കൂടെയുണ്ടായിരുന്ന മറ്റു സുഹൃത്തുക്കളിലേക്കാണ് അന്വേഷണം. സിറ്റി പൊലീസ് കമീഷണർ ആർ. ആദിത്യ, എ.സി.പി സിനോജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
തൃശൂർ ജില്ലയിൽ പത്ത്​ ദിവസങ്ങൾക്കകം ആറുപേരാണ്​ കൊലപാതകത്തിനിരയായത്​. പഴയന്നൂർ മേഖലയിലെ രണ്ടാമത്തെ കൊലപാതകമാണിത്​. ദിവസങ്ങൾക്ക്​ മുമ്പ്​ എളനാട് തിരുമണി കോളനിയിൽ പോക്സോ കേസ്​ പ്രതിയെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.