ചാലക്കുടി: നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള ലാപ് ടോപ്പും ഫർണിച്ചറുകളും വിതരണം ചെയ്തു. 25 വിദ്യാർഥികൾക്ക് ലാപ് ടോപ്പും 50 വിദ്യാർഥികൾക്ക് ഫർണിച്ചറുകളുമാണ് വിതരണം ചെയ്തത്. പത്ത് ലക്ഷം രൂപയാണ് ഇതിനായി വാർഷിക പദ്ധതിയിൽ നഗരസഭ പദ്ധതിക്കായി ചെലവഴിച്ചത്. ചെയർമാൻ വി.ഒ. പൈലപ്പൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൻ സിന്ധു ലോജു അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിജു എസ്. ചിറയത്ത്, നിത പോൾ, കെ.വി. പോൾ, സി. ശ്രീദേവി, എം.എം. അനിൽകുമാർ, പാർലിമെന്‍ററി പാർട്ടി ലീഡർമാരായ ഷിബു വാലപ്പൻ, സി.എസ്. സുരേഷ്, ഹെഡ്മിസ്ട്രസ് പുഷ്പവല്ലി ടീച്ചർ, ജാതവേദൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.