തൃശൂർ: ഒമ്പതുമാസം റേഷൻ കടകളിൽ കെട്ടിക്കിടന്ന് നശിച്ച 5,96,707 കിലോ കടല ഒടുവിൽ കാലിത്തീറ്റ നിർമാണത്തിന് നൽകാൻ തീരുമാനം. ഇത് സർക്കാർ നിയന്ത്രണത്തിലുള്ള കാലിത്തീറ്റ ഉൽപാദന സ്ഥാപനമായ കേരള ഫീഡ്സിന് സൗജന്യമായി നൽകും. സപ്ലൈകോ ഗോഡൗണുകളിൽ ബാക്കിയായതും ഫീഡ്സിന് നൽകും. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതിയിൽ കഴിഞ്ഞ നവംബറിലാണ് കടല എത്തിയത്.
നവംബറിനുശേഷം കേന്ദ്രം പദ്ധതി ഉപേക്ഷിച്ചതോടെ കടകളിൽ കെട്ടിക്കിടക്കുകയായിരുന്നു. ഉപയോഗശൂന്യമാവുേമ്പാഴും ഭക്ഷ്യക്കിറ്റിൽ നൽകാനുള്ള തീരുമാനം നടപ്പാക്കാൻ സർക്കാറിന് കഴിഞ്ഞിരുന്നില്ല. രണ്ടുതവണ ഉത്തരവ് വന്നെങ്കിലും കടലാസിലൊതുങ്ങി. ഫെബ്രുവരി അവസാനം ഭക്ഷ്യക്കിറ്റിൽ നൽകാൻ സിവിൽ സൈപ്ലസ് കോർപറേഷൻ ഉത്തരവിറക്കിയിരുന്നു. എന്നാൽ, തുടർമാസങ്ങളിൽ കടല കൊണ്ടുപോകാൻ അധികൃതർ തയാറായില്ല. തുടർന്ന് മേയിൽ വീണ്ടും ഉത്തരവിറക്കി. ഗോഡൗണുകൾ മുഖേന കടല ശേഖരിച്ച് ഭക്ഷ്യയോഗ്യമാണെങ്കിൽ കിറ്റിൽ ഉൾപ്പെടുത്താനാണ് മേയിലെ ഉത്തരവിലുമുണ്ടായിരുന്നത്. എന്നാൽ, ഗുണമേന്മ പരിശോധിച്ച ശേഷമേ ഉപയോഗിക്കാവൂ എന്ന് നിർദേശിച്ചിരുന്നു.
ഗുണമേന്മ പരിശോധനക്കായി റേഷൻകടകളിൽ സൂക്ഷിച്ച കടല താലൂക്ക് എൻ.എഫ്.എസ്.എ ഗോഡൗണുകളിലേക്ക് മാറ്റിയെങ്കിലും പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതിയിൽ ജൂലൈ മുതൽ നവംബർ വരെ രണ്ടാംഘട്ടത്തിൽ വിതരണം ചെയ്തതിലെ കടലയാണ് ബാക്കി വന്നത്. ഇതെന്ത് ചെയ്യണെമന്നന്വേഷിച്ച് സംസ്ഥാന പൊതുവിതരണ വകുപ്പ് നവംബറിൽ തന്നെ കേന്ദ്രത്തിന് കത്തയച്ചിരുന്നെങ്കിലും ആദ്യം മറുപടി വന്നില്ല. വീണ്ടും നടത്തിയ കത്തിടപാടിലാണ് കടല സംസ്ഥാന പൊതുവിതരണ വകുപ്പിന് പണം നൽകി ഉപയോഗിക്കാൻ അനുമതി നൽകിയത്. ഇത് നടപ്പാക്കാൻ അധികൃതർക്കായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.