ഇരിങ്ങാലക്കുട: അസുഖത്തെ തുടർന്ന് ആശുപത്രിയിൽ എത്തിയ 79കാരന്‍റെ മൂത്രാശയത്തിൽനിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ആയിരത്തിലേറെ കല്ലുകൾ. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലാണ് വള്ളിവട്ടം സ്വദേശിയുടെ ശസ്ത്രക്രിയ നടന്നത്. യൂറോളജിസ്റ്റ് ഡോ. ജിത്തുനാഥ് എൻഡോസ്കോപിക് ശസ്ത്രക്രിയയിലൂടെയാണ് കല്ലുകൾ പുറത്തെടുത്തത്. അനസ്തറ്റിസ്റ്റ് ഡോ. അഞ്ജു കെ. ബാബുവും സംഘത്തിൽ ഉണ്ടായിരുന്നു. രോഗി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത്. tcm ijk ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ 79കാരന്‍റെ മൂത്രാശയത്തില്‍നിന്ന് പുറത്തെടുത്ത കല്ലുകള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.