എറിയാട്: വൃക്കകൾ തകരാറിലായ വീട്ടമ്മ ചികിത്സക്ക് സുമനസ്സുകളുടെ സഹായം തേടുന്നു. എടവിലങ്ങ് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ കുഞ്ഞയിനി ഉണ്ണിയമ്പാട്ട് ഹമീദിെൻറ ഭാര്യ റംലത്താണ് കനിവിനായി കാക്കുന്നത്.
വൃക്കരോഗം ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ ആരംഭിച്ചിട്ട് ഒമ്പതു വർഷമായി. രോഗം മൂർഛിച്ചതിനാൽ വൃക്കകൾ മാറ്റിവെക്കാതെ ചികിത്സ തുടരാനാവാത്ത സ്ഥിതിയാണ്. 30 ലക്ഷമാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.
വയോധികരായ മാതാപിതാക്കളും മൂന്ന് പെൺമക്കളുമടങ്ങുന്ന കുടുംബം, പ്രവാസിയായ ഹമീദിെൻറ തുഛമായ വരുമാനം കൊണ്ടാണ് കഴിയുന്നത്.താമസിക്കുന്ന പുരയിടത്തിെൻറ ആധാരം റംലത്തിെൻറ ചികിത്സക്കായി പണയപ്പെടുത്തിയിരിക്കുകയാണ്. കുടുംബത്തിെൻറ നിസ്സഹായത മനസ്സിലാക്കി, ജനപ്രതിനിധികളും മത-സാംസ്കാരിക, സന്നദ്ധ പ്രവർത്തകരുമെല്ലാം ചേർന്ന് ചികിത്സ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്.
ബെന്നി ബഹനാൻ എം.പി, ഇ.ടി. ടൈസൺ എം.എൽ.എ, എടവിലങ്ങ് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു രാധാകൃഷ്ണൻ (രക്ഷാധികാരികൾ), എം.എ. ഹരിദാസ് (ചെയർ.), നവാസ് ബ്ലാഹയിൽ (കൺ.), കെ.കെ. മുഹമ്മദ് റാഫി (ട്രഷ.).
എസ്.ബി.ഐ കൊടുങ്ങല്ലൂർ ശാഖയിൽ റംലത്ത് ചികിത്സ സഹായ സമിതി എന്ന പേരിൽ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40428156364. IFSC: SBIN0070169. ഫോൺ: 9495138360 (ജമാൽ -കമ്മിറ്റി ഭാരവാഹി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.