representative image

ലിഫ്റ്റെന്തിനെന്ന് പൊലീസ്; ദുരിതത്തിലായി കോവിഡ് രോഗികൾ

മുളങ്കുന്നത്തുകാവ്: ലിഫ്റ്റ് അവശ്യ സർവിസ് അല്ലെന്ന് പൊലീസ്. അതു കാരണം തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ബ്ലോക്കിലെ ലിഫ്റ്റ് സംവിധാനത്തിലെ തകരാർ പരിഹരിക്കാൻ സാധിച്ചില്ല. ലിഫ്റ്റ് തകരാറിലായിട്ട് രണ്ടു ദിവസമായി. മെഡിക്കൽ കോളജ് അധികൃതരുടെ സാക്ഷ്യപത്രവുമായി എത്തിയിട്ടും അറ്റകുറ്റപ്പണിക്ക് വരുന്നവരെ വഴിയിൽ പൊലീസ് തടഞ്ഞുവെന്നാണ് കോളജ് അധികൃതർ പറയുന്നത്.

ലിഫ്റ്റ് അവശ്യ സർവിസ് അല്ലെന്ന വാദത്തിൽ ഉറച്ചുനിന്ന പൊലീസ് ഇവരെ വിടാൻ കൂട്ടാക്കിയില്ല. വരുന്ന വഴിയിൽ എറണാകുളത്ത് തടഞ്ഞതിനാൽ സർവിസ് എൻജിനിയർമാർ അറ്റകുറ്റപ്പണി നടത്താനാവാതെ തിരികെ പോയി. നേരത്തെ ആഭ്യന്തര വകുപ്പി​െൻറ പാസ്സിന് ഇവർ നേരിട്ട് അപേക്ഷിച്ചതും നിരസിക്കപ്പെട്ടു.

ഇതോടെ കോവിഡ് രോഗികൾ കഷ്​ടത്തിലാകും. പൊലീസ് സമീപനം മാറ്റിയില്ലെങ്കിൽ അടുത്തൊന്നും തകരാർ മാറ്റാൻ കഴിയില്ല. ആരോഗ്യ വകുപ്പി​െൻറ കോവിഡ് പ്രതിരോധത്തിൽ ലിഫ്റ്റ് വരുമോ എന്നാണ് ചോദ്യം. കഴിഞ്ഞ ദിവസം ഓക്സിജൻ പ്ലാൻറിനും തകരാർ ഉണ്ടായിട്ടുണ്ട്.

Tags:    
News Summary - allegation that police not allowed to go workers to Thrissur medical college to repair lift

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.