മാള: ലോക്ഡൗണിൽ കോഴി വാങ്ങാൻ പോയ ചെറുപ്പക്കാരനെ പൊലീസ് ആൻറിജൻ ടെസ്റ്റിന് പറഞ്ഞയച്ചു. പൂപ്പത്തി ഇരട്ടപ്പടി വൈലിക്കുടം മിഥുൻ സേവ്യറിനെയാണ് പൊയ്യ പൂപ്പത്തി ജങ്ഷനിൽ മാള പൊലീസ് തടഞ്ഞത്.
ലോക്ഡൗൺ ദിനത്തിൽ ഇയാൾ പുറത്തിറങ്ങിയതിനെ പൊലീസ് ചോദ്യം ചെയ്തു. താൻ വിദേശത്തുനിന്ന് അവധിക്ക് നാട്ടിലെത്തിയതാണെന്നും രണ്ട് ഡോസ് പ്രതിരോധ വാക്സിനും സ്വീകരിച്ചതാണെന്നും പറെഞ്ഞങ്കിലും പൊലീസ് വിശ്വാസത്തിലെടുത്തില്ല. പകരം പൂപ്പത്തി വായനശാലയിൽ നടക്കുന്ന ആൻറിജൻ ടെസ്റ്റിന് വിധേയനാവാൻ നിർബന്ധപൂർവം പറഞ്ഞയക്കുകയായിരുന്നു.
ലോക്ഡൗൺ ആണെങ്കിലും ചിക്കൻ കടകളും മറ്റും തുറക്കുന്നതുകൊണ്ടു മാത്രമാണ് പുറത്തിറങ്ങിയതെന്ന് മിഥുൻ പറഞ്ഞു. നിരവധി വാഹന യാത്രക്കാരെയും തടഞ്ഞ് ആൻറിജൻ ടെസ്റ്റിന് വിധേയമാക്കിയിരുന്നതായും മിഥുൻ പറയുന്നു. കുഴൂർ പഞ്ചായത്തിൽ വാക്സിനേഷന് വന്നവരെ ടി.പി.ആർ കുറക്കാനായി നിർബന്ധമായും ആൻറിജൻ ടെസ്റ്റ് നടത്തിയതിൽ പരാതി ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.