മണ്ണുത്തി: മാടക്കത്തറയില്‍ വീട് കയറി ആക്രമണം നടത്തിയ സംഭവത്തില്‍ ഒമ്പത് പേര്‍ക്ക് പരിേക്കറ്റു. പലര്‍ക്കും വെട്ടേറ്റാണ് പരിക്ക്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ക്ക് പ്രഥമിക ശൂശ്രൂഷ നല്‍കി വിട്ടയച്ചു. തേറമ്പം കപ്ലികുന്നേല്‍ ജോബി (27), നടക്കാലില്‍ സതീഷ് (38), മാടക്കത്തറ വിജേഷ് (24), വെള്ളാനിക്കര മഠത്തിപറമ്പില്‍ ജയകുമാര്‍ (58) എന്നിവരെയാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
മാടക്കത്തറ സ്വദേശികളായ വ്യാസന്‍, വിജീഷ്, മഠത്തിപറമ്പില്‍ സരോജിനി, സുനിത, പൊളികുഴി മോഹന്‍ദാസ് എന്നിവര്‍ക്കും പരിക്കേറ്റു. ഉത്രാടദിനമായ ഞായറാഴ്ച വൈകീട്ട് എഴരക്കാണ് സംഭവങ്ങളുടെ തുടക്കം. ജയിലില്‍നിന്ന് പരോളില്‍ ഇറങ്ങിയ വ്യാസന്‍, കുട്ടന്‍, ജിതിന്‍, വിജീഷ്, കിരണ്‍ എന്നിവര്‍ ചേര്‍ന്ന് പൊളിക്കുഴി മോഹന്‍ദാസിെൻറ വീട് ആക്രമിച്ചു. ഈ ആക്രമണവുമായി ബന്ധപ്പെട്ട് മണ്ണുത്തി പൊലീസ് എട്ടുപേര്‍ക്കെതിരെ കേസെടുത്തു.
ഇതോടെ ഈ എട്ടുപേരുടെ വീടുകള്‍ എതിര്‍വിഭാഗം രാത്രിയിലെത്തി നശിപ്പിച്ചു. വെള്ളാനിക്കര ഓമന ശശിധരന്‍, മഠത്തിപറമ്പില്‍ ജയേഷ്, വിജേഷ് എന്നിവരുടെ വീടുകളും വീട്ടിലെ ഗൃഹോപകരണങ്ങള്‍, കാര്‍, ഓട്ടോറിക്ഷ എന്നിവയാണ് നശിപ്പിച്ചത്.
തുടര്‍ന്ന് തിരുവോണദിനത്തില്‍ രാത്രി എട്ടോടെ കാറിലെത്തിയ നാലംഗ സംഘം റോഡിലൂടെ പോയിരുന്നവരെ ആക്രമിക്കുകയും വെട്ടി പരിക്കേല്‍പിക്കുകയും ചെയ്തു. വടിവാളും മഴുവുമായി റോഡിലിറങ്ങിയ സംഘം പരിസരത്താകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇവര്‍ നാട്ടുകാരെയും അതിഥി തൊഴിലാളികളെയും ആക്രമിച്ചതായി പറയുന്നു. അനേരി (32) എന്ന ഒഡിഷ സ്വദേശിക്കും പരിക്ക് പറ്റിയിട്ടുണ്ട്.
ഇരുവിഭാഗങ്ങൾ തമ്മിലുള്ള മുന്‍വൈരാഗ്യമാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഇവിടെ പൊലീസ് കാവല്‍ ശക്തമാക്കി. അസി. പൊലീസ് കമീഷണര്‍ വി.കെ. രാജു, മറ്റു ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദര്‍ശിച്ചു. കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ മണ്ണുത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.