വടക്കാഞ്ചേരി: അത്താണി വെടിപ്പാറയിൽ വീടിനുമുമ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. വെടിപ്പാറ ഗ്രീൻപാർക്ക് റോഡിൽ പുതുപറമ്പിൽ വീട്ടിൽ അജയന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഗണർ കാർ, ഓട്ടോറിക്ഷ, സ്കൂട്ടർ എന്നിവയാണ് പൂർണമായും കത്തിനശിച്ചത്. വീടിന്റെ മുൻഭാഗത്തെ ജനലിനും തീപിടിച്ചു.
പൊലീസും അഗ്നിശമന സേനയും സ്ഥലത്ത് എത്തി തീ അണച്ചു. കൊടുംചൂടിൽ വീടിന്റെ ചില്ലുകൾ പൊട്ടിത്തെറിച്ചു. സംഭവസമയം അജയനും ഭാര്യ ബിന്ദുവും മകളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ കിടന്നുറങ്ങിയിരുന്ന മുറിയോട് ചേർന്നാണ് അഗ്നിബാധയുണ്ടായത് പൊട്ടിത്തെറി കേട്ട് ഇവർ പുറത്തേക്കിറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു. എ.സി. മൊയ്തീൻ എം.എൽ.എ, ചെയർമാൻ പി.എൻ. സുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് കെ. അജിത് കുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി. ജയദീപ്, കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് എന്നിവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.