കേച്ചേരി: ചൂണ്ടലിൽ ഒരു വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. ചൂണ്ടൽ പുളിക്കൽ വീട്ടിൽ രതീഷ്-അതുല്യ ദമ്പതികളുടെ മകൾ അനൈഘയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം.
വീടിന് പുറകിലെ വരാന്തയിലായിരുന്ന കുട്ടി ബക്കറ്റിലെ വെള്ളത്തിലേക്ക് മൂക്ക് കുത്തി വീഴുകയായിരുന്നെന്ന് പറയുന്നു. ഉടനെ വീട്ടുകാർ കുട്ടിയെ കുന്നംകുളം യൂനിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുന്നംകുളം പൊലീസ് നടപടി സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സഹോദരി: അനയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.