പെരുമ്പിലാവ്: നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയിൽ ബൈക്ക് മറിഞ്ഞ് സഹോദരന്മാരായ രണ്ട് പേർക്ക് പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന ചാലിശ്ശേരി കല്ലിടാത്ത് കുന്നത്തേരി സുബ്രഹ്മണ്യെൻറ മക്കളായ സുജിത്ത് (24), സുർജിത്ത് (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെരുമ്പിലാവ് റേഷൻ കടക്ക് സമീപത്തായിരുന്നു അപകടം. പൈപ്പ് പൊട്ടി റിപ്പയർ ചെയ്തതിനെ തുടർന്നുണ്ടായ കുഴിയിൽ വീണാണ് അപകടം സംഭവിച്ചത്.
റോഡിൽ വീണ ഇവരെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. റോഡിൽ രൂപപ്പെട്ട കുഴി മൂലം ബൈക്ക് യാത്രികരും വാഹനങ്ങൾ കൂട്ടമായി ഇടിച്ചും ഇവിടെ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. മേഖലയിൽ വഴിവിളക്ക് കത്താത്തതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.