പി.​പി.​ഇ കി​റ്റിൽനിന്ന്​ ലഭിച്ച ര​ക്ത​ക്ക​റ പുരണ്ട കൈ​യു​റ​കൾ

ആർ.ആർ.ടി വളൻറിയർക്ക് ലഭിച്ച പി.പി.ഇ കിറ്റിൽ രക്തക്കറ പുരണ്ട കൈയുറകൾ

വ​ട​ക്കാ​ഞ്ചേ​രി: ആ​ർ.​ആ​ർ.​ടി വ​ള​ൻ​റി​യ​ർ​ക്ക്​ ല​ഭി​ച്ച പി.​പി.​ഇ കി​റ്റി​ലെ കൈ​യു​റ​യി​ൽ ര​ക്ത​ക്ക​റ ക​ണ്ടെ​ത്തി. വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ കാ​ട്ടി​ല​ങ്ങാ​ടി നി​വാ​സി​യാ​യ ആ​ർ.​ആ​ർ.​ടി അം​ഗം ചീ​ര​ൻ വീ​ട്ടി​ൽ ബാ​ബു​വി​ന് കി​ട്ടി​യ നാ​ല് കി​റ്റു​ക​ളി​ലെ കൈ​യു​റ​ക​ളാ​ണ് നേ​ര​ത്തേ ഉ​പ​യോ​ഗി​ച്ച​വ​യാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യ​ത്.

സ​മീ​പ​വാ​സി​യാ​യ ഒ​രു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​നാ​ണ് ബാ​ബു ത​െൻറ പ​ക്ക​ലു​ള്ള നാ​ല് കി​റ്റു​ക​ളി​ൽ ആ​ദ്യ​ത്തേ​ത്​ തു​റ​ന്ന​ത്. കൈ​യു​റ ധ​രി​ച്ച​പ്പോ​ൾ ത​ട​സ്സം നേ​രി​ട്ടു. പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ര​ക്ത​ക്ക​റ​യു​ള്ള പ​ഞ്ഞി ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് കൈ​ക​ൾ അ​ണു​മു​ക്ത​മാ​ക്കി കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലാ​ക്കി തി​രി​ച്ചെ​ത്തി​യ ശേ​ഷം ബാ​ക്കി കി​റ്റു​ക​ൾ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പൊ​ട്ടി​ച്ചു. ഇ​തി​ലെ ഗ്ലൗ​സു​ക​ളും ഉ​പ​യോ​ഗി​ച്ച​വ​യാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.





Tags:    
News Summary - Blood stained in the PPE kit received by the RRT volunteer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.