തൃ​ശൂ​ർ: വ​ട​ക്ക​ഞ്ചേ​രി​യി​ൽ ഒ​മ്പ​തു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ നി​ര​ത്തി​ൽ സ്വ​കാ​ര്യ -ടൂ​റി​സ്റ്റ് -കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളെ​യും വാ​ഹ​ന​ങ്ങ​ളെ​യും പൊ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടു​മ്പോ​ൾ, നി​ര​ത്തി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടാ​ൻ ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ടു​ന്ന അ​ത്യാ​ധു​നി​ക ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് (എ.​ഐ) കാ​മ​റ​ക​ൾ ഇ​നി​യും പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി​യി​ല്ല. വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ക​രെ വ​ഴി​യി​ൽ പ​തു​ങ്ങി​നി​ന്ന് പി​ടി​കൂ​ടു​ന്ന​തി​ന് പ​ക​ര​മാ​യാ​ണ് അ​ത്യാ​ധു​നി​ക കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്.

കാ​മ​റ​യി​ൽ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ വാ​ഹ​ൻ ഡേ​റ്റ ബേ​സി​ൽ​നി​ന്ന് വാ​ഹ​ന​യു​ട​മ​യു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​ണ് ഇ​തി​ന്റെ സം​വി​ധാ​നം. പൂ​ർ​ണ​മാ​യി സൗ​രോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന, രാ​ത്രി​യി​ലും പ​ക​ലും ഒ​രു​പോ​ലെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ക​ഴി​വു​ള്ള കാ​മ​റ​ക​ളി​ൽ ഹെ​ൽ​മ​റ്റ്, സീ​റ്റ്ബെ​ൽ​റ്റ് ഉ​പ​യോ​ഗി​ക്കാ​തി​രി​ക്ക​ൽ, വാ​ഹ​ന​ങ്ങ​ളി​ലെ കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ, ഡ്രൈ​വി​ങ്ങി​നി​ട​യി​ലെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം എ​ന്നി​ങ്ങ​നെ​യു​ള്ള​വ ക​ണ്ടെ​ത്തി വാ​ഹ​ന​യു​ട​മ​ക്ക് പി​ഴ അ​ട​ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കു​ന്ന​താ​ണ് എ.​ഐ കാ​മ​റ​ക​ൾ. ജി​ല്ല​യി​ൽ 57 കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ക്കു​ക.

എ​ന്നാ​ൽ, വ​മ്പ​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഇ​തു​വ​രെ​യും കാ​മ​റ​ക​ൾ അ​വ​യു​ടെ പ​ണി തു​ട​ങ്ങി​യി​ട്ടി​ല്ല. പ​ക​രം റോ​ഡി​ലെ കാ​ഴ്ച​ക​ൾ ക​ണ്ടി​രി​ക്ക​ലാ​ണ് പ​ല​യി​ട​ത്തും വെ​ച്ച ഒ​റ്റ​പ്പെ​ട്ട കാ​മ​റ​ക​ളു​ടെ ഇ​പ്പോ​ഴ​ത്തെ ഡ്യൂ​ട്ടി. കാ​മ​റ​ക​ൾ സ​ജ്ജ​മാ​വാ​ത്ത​തി​നെ​ക്കു​റി​ച്ച് വ​കു​പ്പി​നു​ത​ന്നെ വ്യ​ക്ത​ത​യി​ല്ല. സോ​ഫ്റ്റ്​​വെ​യ​ർ പൂ​ർ​ണ സ​ജ്ജ​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് ഒ​രു വാ​ദ​മെ​ങ്കി​ൽ, കെ​ൽ​ട്രോ​ൺ പൂ​ർ​ണ​മാ​യി കാ​മ​റ​ക​ൾ കൈ​മാ​റി​യി​ട്ടി​ല്ലെ​ന്നും പ​റ​യു​ന്നു.

അ​മി​ത​വേ​ഗ​വും ജീ​വ​ന​ക്കാ​രു​ടെ ല​ഹ​രി​യു​പ​യോ​ഗ​വു​മൊ​ക്കെ​യാ​യി ദി​നേ​ന ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന കേ​സു​ക​ൾ പി​ടി​യി​ലാ​വു​ന്ന​തി​ന്റെ ക​ണ​ക്കു​ക​ൾ പൊ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും പ​റ​യു​മ്പോ​ഴും പ​ല​മ​ട​ങ്ങ് നി​യ​മ​ലം​ഘ​നം നി​ര​ത്തു​ക​ളി​ൽ ന​ട​ക്കു​ന്നു​ണ്ട്. തൃ​ശൂ​ർ ന​ഗ​ര​ത്തി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി കോ​ർ​പ​റേ​ഷ​നും പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് സ്ഥാ​പി​ച്ച അ​ത്യാ​ധു​നി​ക കാ​മ​റ​ക​ൾ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് തെ​ളി​യി​ച്ചു​ക​ഴി​ഞ്ഞു. ബൈ​ക്കി​ലെ​ത്തി മാ​ല ക​വ​രു​ന്ന സം​ഘ​ത്തെ​യു​ൾ​പ്പെ​ടെ കു​ടു​ക്കാ​ൻ തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ കാ​മ​റ​ക​ൾ​ക്ക് ക​ഴി​ഞ്ഞു. മ​ണ്ണു​ത്തി മു​ത​ൽ പാ​വ​റ​ട്ടി വ​രെ വ്യാ​പാ​രി സം​ഘ​ട​ന​ക​ളും റെ​സി​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​മൊ​ക്കെ​യാ​യി സ​ഹ​ക​രി​ച്ച് കാ​മ​റ​ക​ൾ ക​ൺ​ട്രോ​ൾ റൂ​മു​മാ​യി ബ​ന്ധി​പ്പി​ച്ചും പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.

നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തി നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​മാ​ണ് വേ​ണ്ട​തെ​ന്നാ​ണ് പൊ​ലീ​സ് ഭാ​ഷ്യം. ട്രാ​ഫി​ക് നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ കേ​ര​ള പൊ​ലീ​സി​ന്റെ 'ശു​ഭ​യാ​ത്ര' വാ​ട്‌​സ് ആ​പ് ന​മ്പ​റി​ലേ​ക്ക് ഫോ​ട്ടോ​യും വി​ഡി​യോ​യും സ​ഹി​തം അ​യ​ക്ക​ണ​മെ​ന്നാ​ണ് പൊ​ലീ​സി​ന്റെ നി​ർ​ദേ​ശം. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി ഏ​ഴ് ദി​വ​സ​ത്തി​ന​കം അ​റി​യി​ക്കു​മെ​ന്നും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഫോ​ട്ടോ​ക​ൾ / ചെ​റി​യ വി​ഡി​യോ​ക​ൾ സ​ഹി​തം അ​ത​ത് ജി​ല്ല​ക​ളി​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആ​ർ.​ടി.​ഒ​മാ​രെ വാ​ട്സ്ആ​പ്പി​ൽ അ​റി​യി​ക്കാ​മെ​ന്നും വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​റി​യി​ച്ചു.

Tags:    
News Summary - camera not working in thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.