ചാലക്കുടി: മാമ്പ്രയിൽ വെള്ളക്കെട്ടിൽ വീണ കാർ നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച രാവിലെ മാമ്പ്ര കുറ്റിക്കാട് കടവിന് സമീപത്തെ വയലിലെ വെള്ളക്കെട്ടിലാണ് കാർ വീണുകിടക്കുന്നത് നാട്ടുകാർ കണ്ടത്. ഏതാണ്ട് പൂർണമായും വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു.
അപകട സ്ഥലത്ത് ആരെയും കാണാത്തതാണ് പരിഭ്രാന്തിക്ക് കാരണമായത്. കഴിഞ്ഞ ദിവസം അങ്കമാലിയിലെ കാർ ഡ്രൈവർ വെള്ളക്കെട്ടിൽ മരിച്ച വാർത്തയും ഭീതിക്ക് കാരണമായി. യാത്രക്കാർ കാറിനുള്ളിൽ മരിച്ചു കിടക്കുകയാണെന്ന അഭ്യൂഹവും പരന്നു. ഇതോടെ നാട്ടുകാർ കൊരട്ടി പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.
എന്നാൽ, ഇതിനിടയിൽ കാറിൽ ആരുമില്ലെന്ന് മനസ്സിലായി. അതോടെ യാത്രക്കാർക്ക് എന്തു സംഭവിച്ചുവെന്ന ആശങ്ക വളർന്നു. കൊരട്ടി പൊലീസെത്തി വാഹനത്തിെൻറ നമ്പർ പരിശോധിച്ച് ഉടമയുമായി ബന്ധപ്പെട്ടു. പെരിഞ്ഞനം സ്വദേശിയായ അമൽ സുധിയാണ് അപകടത്തിൽ പെട്ടത്. സമീപത്തെ ബന്ധുവീട്ടിൽ വന്നതായിരുന്നു ഇവർ.
രാത്രിയിൽ മഴയത്ത് വഴിയിലെ നിലംപതിയിൽ ചാടി നിയന്ത്രണം തെറ്റി കാർ വെള്ളത്തിൽ വീഴുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടു പേർ തുറന്ന വാതിലിലൂടെ ചാടി രക്ഷപ്പെടുകയായിരുന്നു. പുലർച്ചെ 1.30ന് ആയിരുന്നു സംഭവം. അതുകൊണ്ട് വിവരം ആരും അറിഞ്ഞില്ല. പൊലീസ് സ്റ്റേഷനിലും അറിയിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.