മുന്നറിയിപ്പില്ലാതെ തമിഴ്നാട് തൂണക്കടവ് തുറന്നുവിട്ടു; ചാലക്കുടിപ്പുഴയിൽ വെള്ളം പൊങ്ങി

അതിരപ്പിള്ളി: തമിഴ്നാട് മുന്നറിയിപ്പില്ലാതെ തൂണക്കടവ്​ തുറന്നുവിട്ടതിനാൽ പെരിങ്ങൽക്കുത്ത് ഡാമിലൂടെ ചാലക്കുടിപ്പുഴയിലേക്ക് വെള്ളിയാഴ്ച ഇരട്ടിവെള്ളം വന്നെത്തി. അതേസമയം, തമിഴ്നാട് അപ്പർഷോളയാർ നിറഞ്ഞുകവിഞ്ഞത് പുതിയ ആശങ്ക ഉയർത്തുന്നുണ്ട്​. ശനിയാഴ്ച രാത്രി ഇത് തുറന്നുവിട്ടേക്കാം. അപ്പർ ഷോളയാറിലെ വെള്ളം രണ്ട് വഴികളിലൂടെ തുറന്നുവിടാം. ഷട്ടർ വഴിയാണ് തുറന്നുവിടുന്നതെങ്കിൽ കേരള ഷോളയാർ ഡാമിലേക്ക് എത്തിച്ചേരും. ടണൽ വഴിയാണ് തമിഴ്നാട് വെള്ളം വിടുന്നതെങ്കിൽ പറമ്പിക്കുളത്തേക്കാണ് എത്തുക. അവിടെ വെള്ളം നിറഞ്ഞാൽ അവരുടെ തൂണക്കടവ് ഡാമിലേക്കും തുറക്കും. ഇവിടെനിന്ന് വെള്ളം തുറന്നാൽ കേരളത്തിലെ പെരിങ്ങൽക്കുത്തിലേക്കാവും വെള്ളം എത്തുക. ഇത് ചെറിയ സമയം പെരിങ്ങലിൽ അനിയന്ത്രിതമായ സാഹചര്യം സൃഷ്​ടിക്കുകയും ചാലക്കുടിപ്പുഴയിലേക്ക് നേരെ വെള്ളം തുറന്നുവിടേണ്ട സാഹചര്യം ഉണ്ടാക്കുകയും ചെയ്യും.

ഇപ്പോഴത്തെ സാഹചര്യത്തിൽ പെരിങ്ങലിലെ ഷട്ടറുകൾ സദാ തുറന്ന അവസ്ഥയിലാണ്. ഒരു മുന്നറിയിപ്പോ ചർച്ചയോ ഇല്ലാതെയാണ് തമിഴ്നാട് തൂണക്കടവിൽനിന്ന് വെള്ളം തുറന്നുവിടുന്നതെന്നത് ആശങ്ക ഉയർത്തുന്നു. പ്രത്യേകിച്ച് ചാലക്കുടി മേഖലയിൽ അതിവൃഷ്​ടി ഉണ്ടായ സാഹചര്യത്തിൽ. എന്നാൽ, അപ്പർ ഷോളയാറിൽനിന്ന്​ പറമ്പിക്കുളത്തേക്ക് വെള്ളം ഒഴുക്കിവിടാതെ കേരളം ഷോളയാറിലേക്ക് വെള്ളം വിടുകയാണെങ്കിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതിസന്ധി ഉണ്ടാവില്ല. അപ്പർ ഷോളയാറിലെ ജലം ഉൾക്കൊള്ളാനുള്ള ശേഷി ഇപ്പോൾ കേരള ഷോളയാറിനുണ്ട്​.

പെ​രി​ങ്ങ​ൽ​ക്കു​ത്തി​ൽ ര​ണ്ട് സ്ലൂ​യി​സു​ക​ൾ തു​റ​ന്നു

ചാ​ല​ക്കു​ടി: പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ൽ ജ​ല​നി​ര​പ്പ് 421 മീ​റ്റ​ർ ക​ട​ന്ന​തി​നെ തു​ട​ർ​ന്ന് ര​ണ്ട് സ്ലൂ​യി​സ് ഗേ​റ്റു​ക​ൾ തു​റ​ന്നു. ഡാ​മി​ൽ​നി​ന്ന് സ്ലൂ​യി​സ് വ​ഴി​യും ക്ര​സ്​​റ്റ്​ ഗേ​റ്റു​ക​ൾ ചാ​ല​ക്കു​ടി പു​ഴ​യി​ലേ​ക്ക് ജ​ല​മൊ​ഴു​കു​ന്ന​തി​നാ​ൽ പു​ഴ​യോ​ര​ത്ത് ജാ​ഗ്ര​ത നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ശ​നി​യാ​ഴ്ച ജി​ല്ല​യി​ൽ റെ​ഡ് അ​ലേ​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ച​തി​നാ​ൽ, ജ​ല​നി​ര​പ്പ് 415 മീ​റ്റ​റാ​യി താ​ഴ്ത്താ​ൻ ജി​ല്ല ക​ല​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന് 419.70 മീ​റ്റ​റാ​ണ് ജ​ല​നി​ര​പ്പ്. സം​ഭ​ര​ണ ശേ​ഷി​യു​ടെ 64.69 ശ​ത​മാ​ന​മാ​ണ് ഡാ​മി​ൽ സം​ഭ​രി​ച്ചി​ട്ടു​ള്ള​ത്. ക്ര​സ്​​റ്റ്​ ഗേ​റ്റു​ക​ൾ വ​ഴി സെ​ക്ക​ൻ​ഡി​ൽ 23.14 ക്യൂ​ബി​ക് മീ​റ്റ​ർ ജ​ല​വും സ്ലൂ​യി​സു​ക​ൾ വ​ഴി സെ​ക്ക​ൻ​ഡി​ൽ 361.28 ക്യൂ​ബി​ക് മീ​റ്റ​ർ ജ​ല​വും ചാ​ല​ക്കു​ടി പു​ഴ​യി​ലേ​ക്ക് ഒ​ഴു​കു​ന്നു​ണ്ട്. 424 മീ​റ്റ​റാ​ണ് പെ​രി​ങ്ങ​ൽ​ക്കു​ത്തി​െൻറ പൂ​ർ​ണ സം​ഭ​ര​ണ നി​ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.