ചാവക്കാട്: ദേശീയപാത പഞ്ചവടിയിൽ ബൈക്കിടിച്ച് വീട്ടമ്മയടക്കം മൂന്നുപേർക്ക് പരിക്ക്. വയനാട് സുൽത്താൻബത്തേരി കളരിക്കൽ ഫാത്തിമ (54), ബൈക്ക് യാത്രികരായ തിരുവത്ര കപ്ലിയങ്ങാട് മോഹനൻ (58), കാണംകോട്ട് സുരേഷ്കുമാർ (46) എന്നിവർക്കാണ് പരിക്ക് പറ്റിയത്. എടക്കഴിയൂർ പഞ്ചവടിയിൽ തിങ്കളാഴ്ച രാവിലെ 11.45ഓടെയാണ് സംഭവം. ഫാത്തിമ റോഡ് മുറിച്ചുകടക്കുകയായിരുന്നു. പരിക്കേറ്റവരെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.