മുഹസി‍​െൻറ മാതാവ് സുബിയെ ആശ്വസിപ്പിക്കുന്ന കലക്ടർ ഹരിത വി. കുമാർ

മുങ്ങിമരിച്ച വിദ്യാർഥികളുടെ അമ്മമാരെ കാണാ​നെത്തി; കണ്ണുനിറഞ്ഞ് കലക്ടർ

ചാവക്കാട്: തെക്കൻ പാലയൂർ കഴുത്താക്കൽ പാലത്തിനടുത്തുള്ള ചളിക്കുഴിയിൽ മുങ്ങി മരിച്ച വിദ്യാർഥികളുടെ അമ്മമാരെ കാണാനെത്തി, സങ്കടം കണ്ട് കലക്ടർ ഹരിത വി. കുമാറിന്റെ കണ്ണുനിറഞ്ഞു. ശനിയാഴ്ച രാത്രി 7.30ഓടെയാണ് തെക്കൻ പാലയൂരിലെ മങ്ങേടത്ത് വീട്ടിൽ മുഹമ്മദി‍െൻറ മകൻ മുഹസിൻ (16), പരേതനായ മനയംപറമ്പിൽ സുനിലി‍െൻറ മകൻ സൂര്യ (16), മനയംപറമ്പിൽ ഷണാദി‍െൻറ മകൻ വരുൺ (18) എന്നിവരുടെ വീടുകളിൽ കലക്ടർ എത്തിയത്.

മക്കളുടെ വേർപാടിൽനിന്ന് മുക്തി നേടാത്ത അവരുടെ അമ്മമാർ കലക്ടറെ കണ്ട് വിതുമ്പിയതോടെ സമാധാനിപ്പിക്കാനാവാതെ കലക്ടറും നിശ്ശബ്ദയായി. ആദ്യം വരുണി‍െൻറ മാതാവ് വസന്തയെയും പിന്നെ സൂര്യയുടെ മാതാവ് അജിതയെയും സന്ദർശിച്ച ശേഷമാണ് കലക്ടർ മുഹസി‍െൻറ വീട്ടിലെത്തിയത്.

കലക്ടറെ കണ്ടതോടെ മുഹസി‍െൻറ മാതാവ് സുബിയുടെ നിയന്ത്രണംവിട്ടു. സുബിയുടെ തേങ്ങിക്കരച്ചിലിനു മുന്നിൽ കലക്ടറുടെയും കൂടെ വന്നവരുടെയും കണ്ണുകൾ നിറഞ്ഞു. വെള്ളിയാഴ്ച എസ്.എസ്.എൽ.സി പരീക്ഷ ഒരെണ്ണം മാത്രം എഴുതാനുള്ളപ്പോഴാണ് മുഹസിൻ ആരോടും പറയാതെ വ്യാഴാഴ്ച കൂട്ടുകാർക്കാപ്പം മരണക്കുഴിയിലേക്ക് പോയത്. വ്യാഴാഴ്ച നടന്ന സംഭവത്തിനു ശേഷം വെള്ളിയാഴ്ചയാണ് ഖബറടക്കവും സംസ്കാരവും നടന്നത്.


Tags:    
News Summary - Collector visits mothers of drowned students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.