ന​ഗ​ര​ത്തി​ൽ സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണം നി​രോ​ധി​ച്ച് കോ​ർ​പ​റേ​ഷ​ൻ

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​ഇ​ട​ങ്ങ​ളി​ൽ സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി കോ​ർ​പറേ​ഷ​ൻ.

ഇ​ത് പ​രി​സ​ര മ​ലി​നീ​ക​ര​ണ​ത്തി​ന് ഇ​ട​യാ​ക്കു​ക​യും ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​മേ​ന്മ കു​റ​വു​മൂ​ലം ചി​ല​ര്‍ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഏ​ല്‍ക്കു​ക​യും ചെ​യ്ത​തും ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം.

ക​ഴി​ഞ്ഞ ദി​വ​സം ക​ല​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ​തേ​ജ​യു​ടെ സാന്നിധ്യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഈ മാസം അ​ഞ്ച് മു​ത​ല്‍ ന​ഗ​ര​ത്തി​ലെ പൊ​തു​ഇ​ട​ങ്ങ​ളി​ല്‍ സം​ഘ​ട​ന​ക​ളും മ​റ്റും സൗ​ജ​ന്യ ഭ​ക്ഷ​ണം ന​ല്‍കു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് അ​റി​യി​ച്ചു.

തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​യി ന​ഗ​ര​ത്തി​ൽ വി​വി​ധ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ന്യ​മാ​യി ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.

പ​ല​രി​ൽ നി​ന്നാ​യി ഭ​ക്ഷ​ണം വാ​ങ്ങി​ക്കൂ​ട്ടു​ന്ന​വ​ർ ത​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മു​ള്ള ഭ​ക്ഷ​ണം എ​ടു​ക്കു​ക​യും മ​റ്റു​ള്ള​ത് വ​ലി​ച്ചെ​റി​യു​ക​യു​മാ​ണ്. ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് ശേ​ഷ​മാ​ക​ട്ടെ മാ​ലി​ന്യ​ങ്ങ​ളും വ​ലി​ച്ചെ​റി​യു​ന്നു. ഇ​തി​ന് പ​രി​ഹാ​ര​മാ​യി ‘വി​ശ​പ്പ് ര​ഹി​ത തൃ​ശൂ​ർ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ശ​ക്ത​ൻ ന​ഗ​റി​ൽ ഇ​രു​ന്ന് ക​ഴി​ക്കാ​ൻ സൗ​ക​ര്യ​ങ്ങ​ളോ​ടെ മി​ക​ച്ച ഭ​ക്ഷ​ണം സൗ​ജ​ന്യ​മാ​യി കോ​ർ​പ്പ​റേ​ഷ​ൻ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യി​രു​ന്നു.

നേ​ര​ത്തെ ന​ഗ​ര​ത്തി​ൽ സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​വ​രോ​ട് പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന​ത് നി​ർ​ത്തു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ന​ട​പ​ടി വൈ​കി. മാ​ലി​ന്യം കൂ​ടു​ന്ന​ത് ഹൈ​കോ​ട​തി​യ​ട​ക്കം ഗൗ​ര​വ​ത്തി​ൽ ക​ണ്ട് വി​മ​ർ​ശ​ന​മു​യ​ർ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​രോ​ധ​ന​മെ​ന്ന ക​ർ​ശ​ന ന​ട​പ​ടി​യി​ലേ​ക്ക് കോ​ർ​പ്പ​റേ​ഷ​ൻ ക​ട​ക്കു​ന്ന​ത്. ആ​ക്ട്സി​ന്റെ നേ​തൃ​ത്വ​ത്തി​ലും ഇ​രു​ന്ന് ക​ഴി​ക്കാ​ൻ പാ​ക​ത്തി​ൽ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ക്കു​ന്നു​ണ്ട്.

സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം ന​ല്‍കാ​ന്‍ താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ ശ​ക്ത​ന്‍ സ്റ്റാ​ന്‍റി​ലു​ള്ള കോ​ര്‍പ്പ​റേ​ഷ​ന്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള വി​ശ​പ്പു​ര​ഹി​ത ന​ഗ​രം ‘മ​ന്ന’ എ​ന്ന സം​വി​ധാ​ന​വു​മാ​യി ബ​ന്ധ​പെ​ട്ട് ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്താ​വു​ന്ന​താ​ണെ​ന്നും 9747702999 ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്നും മേ​യ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Corporation bans distribution of free food in city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.