തൃ​ശൂ​ർ: ഡെ​ങ്കി​പ്പ​നി​ക്കെ​തി​രെ ജ​നം മു​ൻ​ക​രു​ത​ൽ എ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ടി.​പി. ശ്രീ​ദേ​വി അ​റി​യി​ച്ചു. ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും കൊ​തു​ക്​ സാ​ന്ദ്ര​ത കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്. അ​തി​നാ​ൽ ഡെ​ങ്കി​പ്പ​നി പ​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ക്കാ​ല​ത്ത്​ 41 കേ​സു​ക​ളാ​ണ്​ സ്ഥി​രീ​ക​രി​ച്ച​തെ​ങ്കി​ൽ ഈ​വ​ർ​ഷം 127 ആ​യി​ട്ടു​ണ്ട്. സം​ശ​യാ​സ്പ​ദ​മാ​യ 293 കേ​സു​ക​ളു​മു​ണ്ട്. ഒ​ല്ലൂ​ർ, മ​റ്റ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഒ​ല്ലൂ​രി​ൽ 40 കേ​സ്​ സ്ഥി​രീ​ക​രി​ച്ചു. സം​ശ​യാ​സ്പ​ദ​മാ​യ 49 കേ​സു​ക​ളു​ണ്ട്. മ​റ്റ​ത്തൂ​രി​ൽ സ്ഥി​രീ​ക​രി​ച്ച 12 കേ​സു​ക​ളും സം​ശ​യാ​സ്പ​ദ​മാ​യ 36 കേ​സു​ക​ളു​മാ​ണു​ള്ള​ത്.

കൊ​തു​ക് മു​ട്ട​യി​ട്ട്​ പെ​രു​കാ​ൻ സാ​ധ്യ​ത​യു​ള്ള, വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന സാ​ഹ​ച​ര്യം ഇ​ല്ലാ​താ​ക്കു​ന്ന​താ​ണ് പ്ര​തി​രോ​ധ മാ​ർ​ഗം. ശു​ദ്ധ​ജ​ല​ത്തി​ൽ വ​ള​രു​ന്ന ഈ​ഡി​സ് കൊ​തു​കു​ക​ൾ വ​ഴി​യാ​ണ് രോ​ഗം പ​ക​രു​ന്ന​ത്. പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന തീ​വ്ര​മാ​യ പ​നി, ക​ടു​ത്ത ത​ല​വേ​ദ​ന, ക​ണ്ണു​ക​ൾ​ക്ക് പി​ന്നി​ലും പേ​ശി​ക​ളി​ലും സ​ന്ധി​ക​ളി​ലും വേ​ദ​ന, നെ​ഞ്ചി​ലും മു​ഖ​ത്തും ചു​വ​ന്ന ത​ടി​പ്പ്, ഓ​ക്കാ​ന​വും ഛർ​ദി​യും എ​ന്നി​വ​യാ​ണ് ആ​രം​ഭ ല​ക്ഷ​ണ​ങ്ങ​ൾ.

ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഉ​ട​ൻ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ചി​കി​ത്സ തേ​ട​ണം. രോ​ഗം കു​റ​ഞ്ഞാ​ലും ര​ണ്ടാ​ഴ്ച വി​ശ്ര​മി​ക്കു​ക​യും ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക​യും വേ​ണം. ഡെ​ങ്കി വൈ​റ​സ് ര​ണ്ടാ​മ​തൊ​രാ​ളി​ൽ പ്ര​വേ​ശി​ച്ചാ​ൽ കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​കും.

ചി​ര​ട്ട, കു​പ്പി, ട​യ​ർ, ക​ളി​പ്പാ​ട്ടം എ​ന്നി​വ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന രീ​തി​യി​ൽ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യാ​തി​രി​ക്കു​ക, വെ​ള്ളം സം​ഭ​രി​ക്കു​ന്ന പാ​ത്ര​ങ്ങ​ൾ വ​ല കൊ​ണ്ട് കെ​ട്ടി​വെ​ക്കു​ക, അ​ല​ങ്കാ​ര കു​ള​ങ്ങ​ളി​ൽ ഗ​പ്പി, ഗം​ബൂ​സി​യ തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ളെ വ​ള​ർ​ത്തു​ക, ക​ക്കൂ​സി​ന്‍റെ വെ​ന്‍റ്​ പൈ​പ്പു​ക​ൾ വ​ല​കൊ​ണ്ട് മ​റ​ക്കു​ക, ക​ക്കൂ​സ് ടാ​ങ്കി​ന്‍റെ സ്ലാ​ബു​ക​ളി​ലെ വി​ട​വു​ക​ൾ നി​ക​ത്തു​ക, ഓ​ട​ക​ളി​ലെ മാ​ലി​ന്യം ഒ​ഴു​ക്ക്​ സു​ഗ​മ​മാ​ക്കു​ക എ​ന്നി​വ​യും ചെ​യ്യ​ണം.

കൊ​തു​കു​ക​ടി ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ കൊ​തു​കു​വ​ല, ലേ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്ക​ണം. മ​ഴ​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തോ​ടെ ​കൊ​തു​ക്​ പേ​രു​കി രോ​ഗം പ​ട​രാ​ൻ സാ​ഹ​ച​ര്യ​മു​ണ്ട്. ഡി.​എം.​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലു​ട​നീ​ളം ആ​രോ​ഗ്യ ജാ​ഗ്ര​ത പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്നു​ണ്ട്.

ഉ​റ​വി​ട ന​ശീ​ക​ര​ണം, പ്ലാ​ന്‍റേ​ഷ​ൻ മേ​ഖ​ല​ക​ളി​ലെ പ്ര​ത്യേ​ക കാ​മ്പ​യി​ൻ, സ്ഥാ​പ​ന​ങ്ങ​ളി​ൽ ഡ്രൈ ​ഡേ പ്ര​വ​ർ​ത്ത​നം, ഗൃ​ഹ​സ​ന്ദ​ർ​ശ​ന ബോ​ധ​വ​ത്ക​ര​ണം, ഹോ​ട്ട​ലു​ക​ളും ബേ​ക്ക​റി​ക​ളും കേ​ന്ദ്രീ​ക​രി​ച്ച്​ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ൾ എ​ന്നി​വ ന​ട​ക്കു​ന്നു​ണ്ട്. ആ​രോ​ഗ്യ​സേ​ന രൂ​പ​വ​ത്​​ക​രി​ച്ച്​ വാ​ർ​ഡ് ത​ല​ത്തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ കൂ​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രോ​ഗ്യ​ജാ​ഗ്ര​ത പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു​ണ്ടെ​ന്ന്​ ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Dengue cases are rising-warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.