തൃശൂർ: കോൺഗ്രസിൽ സ്ഥാനാർഥി ചർച്ചകൾ മുറുകുന്നതിനിടെ നിർദേശവുമായി മുതിർന്ന നേതാവ് കെ. രാധാകൃഷ്ണൻ. മുൻ മേയർമാരെയും മൂന്നുതവണ മത്സരിച്ചവരെയും മത്സരിപ്പിക്കരുതെന്നും പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നും മുൻ മേയർ കൂടിയായ കെ. രാധാകൃഷ്ണൻ പറഞ്ഞു.
സ്ഥാനാർഥി നിർണയത്തെയും രാഷ്ട്രീയ സാഹചര്യത്തെയും കുറിച്ച് 'മാധ്യമ'േത്താട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ ഭരണസമിതിയുടെ കാലത്ത് എന്ത് ഇടപെടലിനാണ് പ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസ് അംഗങ്ങൾക്ക് പാർട്ടി നിർദേശം നൽകിയിരുന്നത്. നാലര വർഷം പ്രതിപക്ഷ നേതാവായിരുന്നൊരാളെ പെട്ടെന്നൊരു നാളിൽ നീക്കുക എന്തൊരു മോശം സമീപനമാണത്. കാലാവധി അവസാനിക്കാറാവുമ്പോഴാണോ ഒരാൾ മോശമാണെന്ന് തോന്നിയതെന്ന് എം.കെ. മുകുന്ദനെ പ്രതിപക്ഷകക്ഷി നേതാവ് സ്ഥാനത്തുനിന്ന് നീക്കിയ വിവാദ നടപടിയെക്കുറിച്ച് പറഞ്ഞു. യു.ഡി.എഫിന് ഭരണം തിരിച്ചുപിടിക്കാവുന്നതേ ഉള്ളൂ. വിജയസാധ്യത ലക്ഷ്യമിട്ട് സ്ഥാനാർഥികളെ കണ്ടെത്തണമെന്നും രാധാകൃഷ്ണൻ പറഞ്ഞു. മുൻ മേയർ രാജൻ പല്ലൻ, ഐ.പി. പോൾ എന്നിവരടക്കം വീണ്ടും മത്സരിക്കാനും സീറ്റുകൾക്കായുള്ള അവകാശവാദങ്ങളും ഗ്രൂപ്പുതലത്തിൽ സമ്മർദങ്ങളും തുടരുമ്പോഴാണ് മുതിർന്ന നേതാവും മുൻ മേയറുമായ കെ. രാധാകൃഷ്ണൻ പരസ്യമായി നിലപാടെടുത്ത് രംഗത്ത് വരുന്നത്. തെൻറ അഭിപ്രായം മറ്റ് നേതാക്കളോടും പങ്കുവെച്ചിട്ടുണ്ടെന്നും രാധാകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.