മൃ​ത​ദേ​ഹം ദാ​നം ചെ​യ്യ​ൽ; മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​തു​ക്കി

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മ​ര​ണാ​ന​ന്ത​രം മൃ​ത​ദേ​ഹം ദാ​നം ചെ​യ്യാ​നാ​യി പു​തു​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​നാ​ട്ട​മി വി​ഭാ​ഗം പു​റ​ത്തി​റ​ക്കി. താ​ൽ​പ​ര്യ​മു​ള്ള​വ​ർ മാ​ർ​ഗ നി​ർ​ദേ​ശ​പ്ര​കാ​രം സ​മ്മ​ത​പ​ത്രം ത​യാ​റാ​ക്കി ഫോ​ൺ ന​മ്പ​ർ സ​ഹി​തം രേ​ഖ​ക​ൾ പോ​സ്റ്റ​ലാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് അ​നാ​ട്ട​മി വി​ഭാ​ഗ​ത്തി​ലേ​ക്ക് അ​യ​ക്ക​ണം.

ബോ​ഡി ഡോ​ണ​ർ ഐ.​ഡി കാ​ർ​ഡ് ദാ​താ​വി​ന്റെ മേ​ൽ​വി​ലാ​സ​ത്തി​ലേ​ക്ക് അ​യ​ച്ച് കൊ​ടു​ക്കും. നി​ർ​ദി​ഷ്ട മാ​തൃ​ക​യി​ൽ നൂ​റു രൂ​പ​യു​ടെ മു​ദ്ര​പ​ത്ര​ത്തി​ൽ സ​ത്യ​വാ​ങ്മൂ​ലം ത​യാ​റാ​ക്കി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് അ​നാ​ട്ട​മി വി​ഭാ​ഗം പ്ര​ഫ​സ​ർ​ക്ക് ന​ൽ​ക​ണം. ദാ​താ​വി​ന്റെ നി​യ​മ​പ​ര​മാ​യ എ​ല്ലാ അ​വ​കാ​ശി​ക​ളു​ടെ​യും സ​മ്മ​തം നി​ർ​ബ​ന്ധ​മാ​ണ്.

ബ​ന്ധു​ക്ക​ൾ ഇ​ല്ലാ​ത്ത​പ​ക്ഷം അ​ക്കാ​ര്യം വ്യ​ക്ത​മാ​ക്ക​ണം. സ​മ്മ​ത​പ​ത്ര​ത്തി​ൽ എ​ല്ലാ അ​വ​കാ​ശി​ക​ളും ര​ണ്ട് സാ​ക്ഷി​ക​ളും ഒ​പ്പി​ട്ടി​രി​ക്ക​ണം. സ​മ്മ​ത​പ​ത്ര​ത്തി​നൊ​പ്പം ദാ​താ​വി​ന്റെ ഫോ​ട്ടോ​യും ആ​ധാ​ർ കാ​ർ​ഡി​ന്റെ പ​ക​ർ​പ്പും കൂ​ടാ​തെ എ​ല്ലാ അ​ന​ന്ത​രാ​വ​കാ​ശി​ക​ളു​ടെ​യും സാ​ക്ഷി​ക​ളു​ടെ​യും ആ​ധാ​ർ കാ​ർ​ഡി​ന്റെ പ​ക​ർ​പ്പു​ക​ളും സ​മ​ർ​പ്പി​ക്ക​ണം.

രേ​ഖ​ക​ൾ സ​മ്പൂ​ർ​ണ​മാ​യി സ​മ​ർ​പ്പി​ച്ച് ക​ഴി​ഞ്ഞാ​ൽ ‘ബോ​ഡി ഡോ​ണ​ർ ഐ.​ഡി കാ​ർ​ഡ്’ ന​ൽ​കു​ന്ന​താ​ണ്. ഈ ​കാ​ർ​ഡ് എ​പ്പോ​ഴും കൈ​വ​ശം ഉ​ണ്ടാ​യി​രി​ക്ക​ണം. മ​ര​ണ​ശേ​ഷം ആ​റു​മ​ണി​ക്കൂ​റി​നു​ള്ളി​ൽ മൃ​ത​ശ​രീ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ക്ക​ണം. ആ​റു മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ സ​മ​യം എ​ടു​ക്കു​മെ​ങ്കി​ൽ ശ​രീ​രം ഫ്രീ​സ​റി​ൽ സൂ​ക്ഷി​ച്ചി​ട്ടാ​യി​രി​ക്ക​ണം അ​നാ​ട്ട​മി ഡി​പ്പാ​ർ​ട്ട്മെ​ന്റി​ലേ​ക്ക് എ​ത്തി​ക്കേ​ണ്ട​ത്.

ഇ​ക്കാ​ര്യം ബ​ന്ധു​ക്ക​ളെ ബോ​ധ്യ​പ്പെ​ടു​ത്ത​ണം. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് വി​ധേ​യ​മാ​യ മൃ​ത​ദേ​ഹ​ങ്ങ​ൾ ദാ​നം ചെ​യ്യാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​ണെ​ങ്കി​ൽ കൂ​ടി അ​വ സ്വീ​ക​രി​ക്കി​ല്ല. എ​ല്ലാ നി​ർ​ദേ​ശ​ങ്ങ​ളും ദാ​താ​വി​ന്റെ ബ​ന്ധു​ക്ക​ൾ അ​റി​ഞ്ഞി​രി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്. ഫോ​ൺ: 9446435566, 0487 2201355.

Tags:    
News Summary - Donation of organs-Guidelines have been updated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.