തൃശൂർ:ഇലക്ടറൽ ബോണ്ട് വഴി സ്വരൂപിച്ച പണം കൊണ്ട് ജനാധിപത്യത്തെ വിലക്കെടുക്കാമെന്നത് ബി.ജെ.പിയുടെ വ്യാമോഹമാണെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. എൽ.ഡി.എഫ് തൃശൂർ ലോക്സഭാ മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് തൃശൂർ ചെമ്പോട്ടിൽ ലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് എം.കെ. കണ്ണൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ്, മന്ത്രി കെ. രാജൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോൺ, സി.പി.ഐ സംസ്ഥാന എക്സി. അംഗം സി.എൻ. ജയദേവൻ, എം.എൽ.എമാരായ പി. ബാലചന്ദ്രൻ, കെ.കെ. രാമചന്ദ്രൻ, ഘടകകക്ഷി നേതാക്കളായ പി.കെ. രാജൻ, മോളി ഫ്രാൻസിസ്, സി.ആർ. വത്സൻ, സെബാസ്റ്റ്യൻ ചൂണ്ടൽ, ഗോപിനാഥ് തറ്റാട്ട്, എം.കെ. തങ്കപ്പൻ, ഫ്രെഡി കെ. താഴത്ത്, ജെയ്സൺ മാണി, ദിപിൻ തെക്കേപ്പുറം, സയ്ദ് ഷബീൽ ഹൈദ്രോസി തങ്ങൾ, രാഘവൻ മുളങ്ങാടൻ, ഷൈജു ബഷീർ, പോൾ എം. ചാക്കോ, ടി.ആർ. രമേഷ് കുമാർ, ഷീല വിജയകുമാർ, സൊലസ് സ്ഥാപക ഷീബ അമീർ എന്നിവർ പങ്കെടുത്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ സ്വാഗതവും സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.