ചാവക്കാട്: പുന്നയൂർ പഞ്ചായത്ത് പുറമ്പോക്കിലെ വീട്ടിൽ വൈദ്യുതിക്കായി സെക്രട്ടറിയുടെ പേരിൽ വ്യാജ മുദ്രയിട്ട് കെ.എസ്.ഇ.ബിക്ക് കത്ത് നൽകിയതായി പരാതി. പഞ്ചായത്ത് സെക്രട്ടറിയാണ് വടക്കേക്കാട് എസ്.എച്ച്.ഒക്ക് പരാതി നൽകിയത്. പഞ്ചായത്തിലെ കാട്ടിലെ പള്ളി ബീച്ചിൽ പുറമ്പോക്കിൽ താമസിക്കുന്നയാളാണ് വീട്ടിൽ വൈദ്യുതി ലഭിക്കാൻ പുന്നയൂർ പഞ്ചായത്ത് സെക്രട്ടറിയുടേതെന്ന മട്ടിൽ പച്ചമഷിയിൽ ഒപ്പും മുദ്രയും വെച്ച് അപേക്ഷയോടൊപ്പം പുന്നയൂർക്കുളം കെ.എസ്.ഇ.ബി അധികൃതർക്ക് നൽകിയത്. പുന്നയൂർ പഞ്ചായത്ത് തീരമേഖലയിൽ കടലാക്രമണം തടയാൻ കോടികൾ ചെലവിട്ട് സർക്കാർ നട്ടുപിടിപ്പിച്ച വലിയ കാറ്റാടി മരങ്ങൾ മുറിച്ച് മാറ്റി നൂറുകണക്കിന് വീടുകളാണ് അനധികൃതമായി വെച്ചിട്ടുള്ളത്. അനധികൃതമായി ഭൂമി ൈകയേറി വ്യാപകമായി വീടുകളും കുടിലുകളും നിർമിച്ച് വിൽക്കുന്നവരുമാണ് ഇതിനു പിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.