തൈക്കാട്ടുശ്ശേരി: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ആയുർവേദ ചികിത്സകനും വൈദ്യരത്നം സ്ഥാപനങ്ങളുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അഷ്ടവൈദ്യൻ ഇ.ടി. നാരായണൻ മൂസിെൻറ സംസ്കാരം സംസ്ഥാന സര്‍ക്കാറിെൻറ ഔദ്യോഗിക ബഹുമതികളോടെ എളയിടത്ത് തൈക്കാട്ടുമനയില് നടന്നു.
മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ജില്ല കലക്ടര്‍ എസ്. ഷാനവാസ് റീത്ത് സമര്‍പ്പിച്ചു.
വ്യവസായ മന്ത്രി എ.സി. മൊയ്തീന്, കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍, ചീഫ് വിപ് കെ. രാജന്, ടി.എന്‍. പ്രതാപന് എം.പി, മുന്‍ എം.എല്‍.എ ടി.വി. ചന്ദ്രമോഹന്, സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ്, ബി.ജെ.പി മുന്‍ ജില്ല സെക്രട്ടറി നാഗേഷ്, പെരുവനം കുട്ടന് മാരാര്‍, ഡോ. ഡി. രാമനാഥന് തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി.
തൃശൂർ ഡി.സി.സിക്ക് വേണ്ടി മുൻ എം.എൽ.എ എം.പി. വിൻസെൻറ്, ഡി.സി.സി വൈസ്പ്രസിഡൻറ് ഐ.പി. പോൾ എന്നിവർ റീത്ത് സമർപ്പിച്ചു.
കോവിഡ് പ്രോട്ടേകോള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടത്തിയത്. ഇ.ടി. നാരായണൻ മൂസിെൻറ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി വൈസ് പ്രസിഡൻറ് പത്മജ വേണുഗോപാൽ എന്നിവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.