1972 -73 കാലഘട്ടത്തിൽ ലഭിച്ച ട്രോഫികളുമായി വാസ്​കോ സ്​പോർട്​സ്​ ക്ലബ്​ അംഗങ്ങൾ. ടി.കെ. ചാത്തുണ്ണി, ബി.എം. പറക്കോട്ട്​, ടി.കെ. ഉണ്ണി, ജെ.പി. റാഫേൽ എന്നിവരെ കാണാം

തൃശൂർ: ഒരുകാലത്ത്​ കളിമൈതാനങ്ങളിൽ കാൽപന്തുകളിയുടെ വസന്തം വിരിയിച്ച വാസ്കോ ഗോവക്ക്​ 70​ തികയു​േമ്പാൾ തൃശൂരിന്​ അഭിമാനിക്കാൻ ഏറെയുണ്ട്​. 1951ൽ തുടങ്ങിയ ക്ലബ്​ ഡെ ദെസ്​പോർടോസ്​ വാസ്​കോ ഡ ഗാമ എന്ന ക്ലബ്​ ഗോവ സ്വതന്ത്രമായ ശേഷം 64ൽ വീണ്ടും പൂർവാധികം ശക്തിയോടെ പുനഃസംഘടിപ്പിച്ചപ്പോൾ അമരക്കാരനായിരുന്നത്​ ബി.എം. പറക്കോട്ട്​ എന്ന തൃശൂർക്കാരനായിരുന്നു. അന്ന്​ ഗോവ ഫുട്​ബാൾ അസോസിയേഷൻ (ജി.എഫ്​.എ) പ്രസിഡൻറായിരുന്നു ബി.എം. പറക്കോട്ട്​. മരുമകൻ ടി.കെ. ഉണ്ണിയും സംഘാടകനായി കൂടെ നിന്നു. പിന്നീട്​ അങ്ങോട്ട്​ വാസ്​കോ സ്​പോർട്​സ് ക്ലബ്​ ഗോവ എന്ന ഫുട്​ബാൾ ക്ലബി​െൻറ സുവർണകാലമായിരുന്നു. ക്യാപ്​റ്റനായി മറ്റൊരു തൃശൂർ സ്വദേശി ടി.കെ. ചാത്തുണ്ണി എത്തിയപ്പോൾ വാരിക്കൂട്ടിയ ഫുട്​ബാൾ കിരീടങ്ങൾ കുറച്ചൊന്നുമല്ല. 1966ലെ ഡബ്ല്യു.​െഎ.എഫ്​.എ ട്രോ

ഫി കിരീടമായിരുന്നു ​വാസ്​കോയെ ആദ്യമായി വിജയകിരീടം ചൂടിച്ചത്​. പിന്നീട്​ സംസ്ഥാനത്തിനകത്തും പുറത്തുമായി കേരള ​ട്രോഫി, സ്​റ്റഫോർഡ്​ കപ്പ്​, ബൻഡോഡ്​കർ ട്രോഫി, ചാക്കോള ഗോൾഡ്​ ട്രോഫി, ​നാഗ്​ജി ഫുട്​ബാൾ ടൂർണമെൻറ്​ തുടങ്ങിയ കിരീടങ്ങൾ.

ഒളിമ്പ്യൻ പി.വി. രാമകൃഷ്​ണൻ, ജെ.പി. റാഫേൽ എന്നീ തൃശൂർ സ്വദേശികളും വാസ്​കോയുടെ കരുത്തിൽ കുന്തമുനകളായി നിന്നു. ഇതിനൊക്കെ പിറകിൽ ചുക്കാൻപിടിച്ച്​ ബി.എം. പറക്കോട്ട്​ എന്ന പഴയ സാൽഗോക്കർ ക്ലബ്​ കളിക്കാരൻ ഉണ്ടായിരുന്നു. 80കൾ വരെ ആ കുതിപ്പ്​ തുടർന്നു. ''ഇന്നത്തെ കളിയിൽനിന്ന്​ തികച്ചും വ്യത്യസ്​തമായിരുന്നു അന്നത്തെ കളിയും കളിക്കാരും. കാലക്രമേണ ഫുട്​ബാൾ ക്ലബ്​ നടത്തിപ്പ്​ എന്നത്​ ഭാരിച്ച ചെലവുള്ളതായി. സ്​പോൺസർമാരെ കിട്ടാനും ബുദ്ധിമുട്ടായി'' - ബി.എം. പറക്കോട്ടി​െൻറ മകൻ, ഏഴുവർഷം വാസ്​കോ ഗോവയുടെ പ്രസിഡൻറായിരുന്ന വിനോദ്​ പറക്കോട്ട്​ 'മാധ്യമ'ത്തോട്​ പറഞ്ഞു.

''ഒരു കാലത്ത്​ ഫുട്​ബാൾ ലോകത്തെ ഒരുപാട്​ രസിപ്പിച്ചിട്ടുണ്ട്​ വാസ്​കോ ഗോവ. ഒരുപാട്​ ഫുട്​ബാൾ താരങ്ങളെ സംഭാവന ചെയ്​തിട്ടുണ്ട്​. ഇന്ന്​ ഐ.എസ്​.എൽ ഫുട്​ബാളി​െൻറ രുചിതന്നെ മാറ്റിമറിച്ചു. എങ്കിലും വാസ്​കോ ക്ലബ്​ ഇന്നും ഫുട്​ബാൾ പോരാട്ടത്തിൽ സജീവമാണ്​'' -വാസ്​കോ ഗോവ ഉപദേശക സമിതി അംഗം കൂടിയായ അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Football comes to mind, here in Thrissur too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.