ആമ്പല്ലൂർ: വരന്തരപ്പിള്ളി കാരികുളം കടവിൽ വീണ്ടും കാട്ടാനയിറങ്ങി വീട്ടുപറമ്പിലെ കൃഷി നശിപ്പിച്ചു. കുഴിയാനിമറ്റത്തിൽ ജെയിംസിന്റെ പറമ്പിലാണ് ഒരാഴ്ചക്കിടെ രണ്ടാം തവണയും ആന കൃഷി നശിപ്പിച്ചത്. രണ്ട് ആനകളാണ് പുലർച്ചെ പറമ്പിൽ എത്തിയത്. നിരവധി നേന്ത്രവാഴകൾ നശിപ്പിച്ചു. രണ്ട് ദിവസം മുമ്പ് ആനക്കൂട്ടം നശിപ്പിച്ച തോട്ടത്തിലെ ബാക്കിയുള്ള വാഴകളാണ് ഇത്തവണ പിഴുതെറിഞ്ഞത്. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് ഈ പ്രദേശത്ത് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ജെയിംസിന്റെ പറമ്പിലെ നൂറിലേറെ റബർ മരങ്ങളും വാഴത്തോട്ടവും കവുങ്ങുകളും പച്ചക്കറി കൃഷിയുമാണ് നശിച്ചത്. ആയിരക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് കർഷകന്റെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.