തൃശൂർ: ബി.ജെ.പി നേതൃത്വത്തിനോട് ഇടഞ്ഞ് നിന്നിരുന്ന സംഘ്പരിവാർ നേതാവ് കെ. കേശവദാസ് സി.പി.എമ്മിൽ. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനുമാണ് കേശവദാസ് അടക്കമുള്ള നേതാക്കളെ സ്വീകരിച്ചത്. ഹിന്ദു ഐക്യവേദി മുൻ ജനറൽ സെക്രട്ടറിയായ കെ. കേശവദാസ് ബി.ജെ.പിയുടെയും സംഘ്പരിവാർ പ്രസ്ഥാനങ്ങളുടെയും തൃശൂർ ജില്ലയിലെ മുഖം കൂടിയാണ്.
തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് കോർപറേഷനിൽ കുട്ടൻകുളങ്ങര ഡിവിഷനിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് നേതൃത്വവുമായുള്ള അഭിപ്രായഭിന്നതയാണ് ബി.ജെ.പിയോട് അകലാൻ കാരണം. കോൺഗ്രസിെൻറ കുത്തക ഡിവിഷനായിരുന്ന ഇവിടെ കേശവദാസിെൻറ നേതൃത്വത്തിലാണ് നേരേത്ത ബി.ജെ.പി പിടിച്ചെടുത്തിരുന്നത്. ഡിവിഷനിലെ സിറ്റിങ് കൗൺസിലർ ആയിരുന്ന ഐ. ലളിതാംബികയെ തുടരവസരം നൽകാതെ ബി.ജെ.പി സംസ്ഥാന നേതാവ് ബി. ഗോപാലകൃഷ്ണന് മത്സരിക്കാൻ സീറ്റ് ഏറ്റെടുത്തതായിരുന്നു തർക്കത്തിനിടയാക്കിയത്. ഇതായിരുന്നു നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതക്ക് കാരണം.ഇവിടെ ഗോപാലകൃഷ്ണൻ ദയനീയ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
ബി.ജെ.പിയുടെയും സംഘ്പരിവാർ സംഘടനകളുടെയും മുഖമായിരുന്നു കേശവദാസ്. ശബരിമല യുവതീപ്രവേശന വിവാദത്തിന് സംസ്ഥാനത്ത് പ്രതിഷേധങ്ങൾക്ക് തുടക്കമിട്ട നാമജപയാത്ര തൃശൂരിൽ കേശവദാസിെൻറ നേതൃത്വത്തിലായിരുന്നു. കേശവദാസിനൊപ്പം ബി.ജെ.പിയിലെ അതൃപ്തരായ മുതിർന്ന നേതാക്കൾ കൂടി സി.പി.എമ്മിലേക്ക് ഉടൻ ചേക്കേറുന്നുണ്ടെന്നാണ് സൂചന. തിരുവനന്തപുരത്ത് നടന്ന സ്വീകരണ യോഗത്തിൽ കേശവദാസിനൊപ്പം ന്യൂനപക്ഷ മോർച്ച മുൻ ജനറൽ സെക്രട്ടറി ഷാജി മനന്തനും ഡി.സി.സി മുൻ ജനറൽ സെക്രട്ടറി കെ.ബി. രണേന്ദ്രനാഥും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.