കാഞ്ഞാണി: കാഞ്ഞാണി ബസ് സ്റ്റാൻഡിൽ നിറയെ കുഴികൾ രൂപപ്പെട്ടതിനാൽ ബസ് ജീവനക്കാരും യാത്രക്കാരും ദുരിതത്തിൽ. റോഡ് തകർന്ന് കുളം സമാനമായ കുഴികളാണ് രൂപപ്പെട്ടത്. ബസുകൾ കയറി വരുന്നതിന്റെ പടിഞ്ഞാറ് ഭാഗത്താണ് റോഡ് തകർന്നത്.
മഴയിൽ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണ്. വെള്ളം നിറയുന്നതോടെ കുഴിയുടെ ആഴം മനസ്സിലാകാതെ പല ബസുകളും ഇതിൽ വന്ന് വീഴുന്നത് അപകടത്തിന് കാരണമായിട്ടുണ്ട്. വാഹനങ്ങൾ വേഗത്തിൽ വന്നുതിരിക്കുന്ന സമയത്ത് ഈ കുഴികളിലെ ചളിവെള്ളം തെറിച്ച് നിരവധി യാത്രക്കാരുടെ വസ്ത്രങ്ങളിൽ ചളി പുരളുന്നതും പതിവാണ്. ബന്ധപ്പെട്ടവർ റോഡ് നന്നാക്കാത്തതിനാൽ മുമ്പ് രണ്ടുതവണ കുഴികൾ അടച്ചത് ബസ് ജീവനക്കാർതന്നെയാണ്. മണലൂർ പഞ്ചായത്തിന്റെ കീഴിലുള്ള ബസ് സ്റ്റാൻഡ് അറ്റകുറ്റപ്പണി ചെയ്ത് അടിയന്തരമായി കുഴികൾ അടച്ച് അപകടരഹിതമാക്കണമെന്നാണ് യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.