മാള: ചെമ്മീൻ വളർത്താൻ ഒരുക്കിയ ചാലിൽ കൂറ്റൻ മത്സ്യം വളർന്നത് കൗതുകമായി. മാള നെയ്തകുടി വടക്കേകാട്ടിൽ രാജേഷിന്റെ ചെമ്മീൻ കെട്ടിലാണ് 20 കിലോഗ്രാം ഭാരമുള്ള കടൽ വറ്റയെ ലഭിച്ചത്. തിങ്കളാഴ്ച പതിവുപോലെ ചാലിൽ കരയിലെത്തിയ നാട്ടുകാരാണ് വെള്ളത്തിൽ തിരയിളക്കം കണ്ടത്.
രാജേഷ് ചാലിൽ ഇറങ്ങി തിരയിളക്കമുണ്ടാക്കിയ മത്സ്യത്തെ വലയിലാക്കി. രണ്ട് പതിറ്റാണ്ടായി മത്സ്യ കൃഷി നടത്തുന്ന ഇദ്ദേഹത്തിന് ഇത് ആദ്യാനുഭവമാണ്. ചെമ്മീന്‍ എപ്പോഴോ ഇട്ട വറ്റ കുഞ്ഞാണ് വളർന്ന് വലുതായത്. കിലോക്ക് 450 രൂപ നിശ്ചയിച്ച് നിനച്ചിരിക്കാതെ ലഭ്യമായ കച്ചവടത്തിന്റെ ആവേശത്തിലാണ് രാജേഷ്. മത്സ്യത്തെ കാണാൻ നിരവധി പേരാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.