തൃശൂർ: തൃശൂർ സ്വദേശികൾ ഉടമകളായ ഗുഡ്വിന്‍ നിക്ഷേപത്തട്ടിപ്പ് കേസില്‍ മഹാരാഷ്ട്ര പൊലീസ് സംഘം കേരളത്തിൽ. തൃശൂർ കുറുപ്പം റോഡിലെ അടച്ചിട്ട ജ്വല്ലറി ഷോറൂമിലും ആമ്പല്ലൂരിലെ ഇവരുടെ വീട്ടിലും പൊലീസ് പരിശോധന നടത്തി.
മഹാരാഷ്ട്ര ഹൈകോടതിയുടെ നിർദേശപ്രകാരം ആസ്തിവിവരങ്ങൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് പരിശോധന. ആമ്പല്ലൂർ മണ്ണംപേട്ട സ്വദേശികളും സഹോദരങ്ങളുമായ സുനിൽകുമാറും സുധീർകുമാറുമാണ് ഗുഡ്വിൻ ജ്വല്ലറി ഉടമകൾ. മഹാരാഷ്ട്ര കേന്ദ്രീകരിച്ച് വളർന്ന ഗുഡ്വിൻ അടുത്ത കാലത്താണ് കേരളത്തിലും കാലുറപ്പിച്ചത്.
മഹാരാഷ്ട്രയിൽ 500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. സ്വർണക്കടകളുടെ മറവിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് മാസച്ചിട്ടിയായും സ്ഥിരം നിക്ഷേപമായും പണം സ്വീകരിച്ചശേഷം വഞ്ചിച്ചെന്നാണ് കേസ്. ഇവരില്‍ ഭൂരിഭാഗവും മലയാളികളാണ്. മഹാരാഷ്ട്രയിൽ മാത്രം 1154 പേരാണ് പരാതി നൽകിയത്. ഒളിവിലായിരുന്ന സുനിൽകുമാറിനെയും സുധീർകുമാറിനെയും 2019 ഡിസംബറിൽ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.