തൃശൂർ: ബോട്ടിൽ പെയിൻറിങ് ഗോപികക്ക് കൗതുകം മാത്രമായിരുന്നു. എന്നാൽ, ഇപ്പോൾ ഈ മിടുക്കി റെക്കോഡ് നേട്ടത്തിെൻറ ഉടമയാണ്. 169 രാജ്യങ്ങളുടെ പതാക ഒരു ബോട്ടിലിൽ വരച്ചതിനാണ് ഗോപിക ഇന്ത്യ ബുക്സ് ഓഫ് റെക്കോഡ്സിൽ സ്ഥാനം പിടിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ഒല്ലൂരിന് സമീപത്തെ ചിയ്യാരത്തെ വീട്ടിൽ ഗോപികയുടെ റെക്കോഡ് നേട്ടത്തിെൻറ അറിയിപ്പ് എത്തിയത്.
ബി.കോം ബിരുദധാരിയാണ് ഗോപിക. ചിയ്യാരത്തെ സി.ഐ.ടി.യു യൂനിയനിലെ ചുമട്ടുതൊഴിലാളിയായ ചിയ്യാരം നെല്ലിപറമ്പിൽ ഗോപിയുടെയും സൗമ്യയുടെ മകളാണ്. ചിത്രംവരയോട് കുട്ടിക്കാലത്ത് തുടങ്ങിയ ഇഷ്ടം പിന്നീടാണ് ബോട്ടിൽ പെയിൻറിങ്ങിലേക്ക് വഴിമാറിയത്.
മന്ത്രിമാരെ 'കുപ്പിയിലാക്കിയ' ഗോപികയുടെ ചിത്രംവര ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രം കണ്ട് മന്ത്രിമാരുടെ അഭിനന്ദനവുമെത്തി. ഗോപികയുടെ ചിത്രങ്ങളും ബോട്ടിൽ പെയിൻറിങ്ങുകളും വിലകൊടുത്ത് വാങ്ങാൻ ആളുകളുമെത്താറുണ്ട്. എട്ടാം ക്ലാസുകാരിയായ അഞ്ജന സഹോദരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.