തൃശൂർ: മറ്റത്തൂർ കുഞ്ഞാലിപ്പാറയിലെ ഖനനം നടത്തുന്ന ഭൂമി റിസർവ് വനഭൂമിയാണെന്ന ഹർജിക്കാരുടെ വാദം ഹൈകോടതി ശരിവെച്ചു. റിസർവ് വനഭൂമിയുടെ സ്റ്റാറ്റസുള്ള പ്രസ്തുത ഭൂമിയിൽ ഖനനം നടത്താൻ അനുമതിനൽകാൻ പാടുണ്ടോ എന്നകാര്യം സംസ്ഥാന സർക്കാറിനോട് പരിശോധിച്ച് തീരുമാനമെടുക്കാൻ കോടതി ഉത്തരവിട്ടു.
ക്വാറി പ്രവർത്തനത്തിന് അനുമതി നൽകിക്കൊണ്ടുള്ള എന്തെങ്കിലും സർക്കാർ ഉത്തരവുകൾ ലഭിക്കുന്നതുവരെ ഒരുതരത്തിലുള്ള ഖനന പ്രവർത്തനവും ഈ ഭൂമിയിൽ നടത്താൻപാടില്ലെന്ന് വിധിയിൽ പറഞ്ഞിട്ടുണ്ട്. ഖനനം നടത്തിയ ഭൂമി എത്രയുംപെട്ടെന്ന് പഴയരീതിയിൽ പുനഃസ്ഥാപിക്കണമെന്നും ഭൂമിയിൽ വനവത്കരണം നടത്തണമെന്നും വിധിയിൽ പറയുന്നു.
മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ, ചാലക്കുടി ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എന്നിവരുടെ മേൽനോട്ടത്തിൽ ഉറപ്പുവരുത്താനാണ് ഉത്തരവ്. 2020 ഡിസംബർ 31നകം ഇത് പൂർത്തീകരിക്കണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.