മാള: മാള മേലഡൂരിൽ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. മഞ്ഞപ്ര ചുള്ളി സ്വദേശി കൊളാട്ടുകുടി വീട്ടിൽ ടോണി (33), വട്ടപ്പറമ്പ് മഴുവഞ്ചേരി വീട്ടിൽ റിജോ (26), മാള വലിയപറമ്പ് അരുൺ (27), അന്നമനട സ്വദേശി കണ്ണംവേലിത്തറ വീട്ടിൽ സജേഷ് (37) എന്നിവരെയാണ് തൃശൂർ റൂറൽ എസ്.പി ഐശ്വര്യ ഡോങ്ഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ്, മാള എസ്.എച്ച്.ഒ സജിൻ ശശി എന്നിവരങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.
മറ്റൊരു പ്രതി ഒളിവിലാണ്. കഴിഞ്ഞ 16ന് മേലഡൂർ സ്വദേശി യുവാവിന്‍റെ വീട്ടിലെത്തിയ ഗുണ്ടസംഘം ഇയാളെ ആക്രമിക്കുകയായിരുന്നു.
വാക്തർക്കത്തെ തുടർന്ന് അടിപിടിയിലെത്തി. മൊബൈൽ ഫോൺ തട്ടിയെടുത്തു. ഇതിനിടെ യുവാവിന് മുറിവേൽക്കുകയും ചെയ്തു. സംഭവശേഷം എറണാകുളം, കോയമ്പത്തൂർ, എരുമേലി, പീരുമേട് ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്ന പ്രതികളെ പീരുമേട് മലമുകളിലെ റിസോർട്ടിൽനിന്നാണ് പൊലീസ് പിടികൂടിയത്.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ടോണി അയ്യമ്പുഴ സ്റ്റേഷനിൽ എട്ടും കാലടി സ്റ്റേഷനിൽ മൂന്നും എളമക്കര സ്റ്റേഷനിൽ രണ്ടും ചാലക്കുടി പീച്ചി സ്റ്റേഷനുകളിൽ ഒന്നു വീതവും ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
വട്ടപറമ്പ് സ്വദേശി റിജോ അങ്കമാലി സ്റ്റേഷനിൽ ആറോളം കേസിലും അരുൺ മുരിങ്ങൂരിൽ കടയടച്ചു പോവുകയായിരുന്ന വ്യാപാരിയെ തലക്കടിച്ചു വീഴ്ത്തി പണം കവർന്ന കേസിലും, മാള, വലപ്പാട് സ്റ്റേഷനുകളിലും സജേഷ് കൊരട്ടി, മതിലകം, മാള സ്റ്റേഷനുകളിലും വിവിധ കേസുകളിൽ പ്രതിയാണ്.
എസ്.ഐ നീൽ ഹെക്ടർ ഫെർണാണ്ടസ്, ഫ്രാൻസിസ്, എ.എസ്.ഐ കെ.ആർ. സുധാകരൻ, കെ.വി. ജസ്റ്റിൻ, സീനിയർ സി.പി.ഒമാരായ ഇ.എസ്. ജീവൻ, ജിബിൻ ജോസഫ്, സോണി സേവ്യർ സി.പി.ഒ കെ.എസ്. ഉമേഷ് എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.