നടക്കാനിറങ്ങിയ ഗൃഹനാഥന് കുത്തേറ്റു; സഹോദര​െൻറ മകന്‍ പിടിയില്‍

ഒല്ലൂര്‍: ക്രിസ്​റ്റോഫര്‍ നഗറില്‍ നടക്കാനിറങ്ങിയ ഗൃഹനാഥന് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദര​െൻറ മകനെ പൊലീസ് കസ്​റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ 6.30ന് വൈലോപ്പിള്ളി സ്‌കൂളിന് മുന്നിലാണ് ക്രിസ്​റ്റോഫര്‍ നഗര്‍ വെള്ളപ്പാടി വീട്ടില്‍ ശശിക്ക് (60) കുത്തേറ്റത്.

കഴുത്തിന് പുറകില്‍ ആഴത്തില്‍ കുത്തേറ്റ ഇയാള്‍ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദര‍​െൻറ മകന്‍ അക്ഷയ്കുമാറിനെയും രണ്ട് സുഹൃത്തുക്കളെയും ഒല്ലൂര്‍ പൊലീസ് കസ്​റ്റഡിയിലെടുത്തിട്ടുണ്ട്. അക്ഷയ് കുമാര്‍ വീട്ടില്‍ നായയെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണം എന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - house owner stabbed while walking; Brother's son arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.