നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്: അമ്മക്ക് ജാമ്യമില്ല

തൃശൂർ: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവതിക്ക് ജാമ്യമില്ല. കേസിലെ ഒന്നാംപ്രതിയും കുഞ്ഞിന്റെ അമ്മയുമായ വരടിയം മമ്പാട്ട് മേഘയുടെ ജാമ്യഹർജിയാണ്‌ തൃശൂർ ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജ് പി.എൻ. വിനോദ് തള്ളിയത്‌.

രണ്ടാം പ്രതി ചിറ്റാട്ടുകര വീട്ടിൽ പോൾസൺ മാനുവലുമായി സ്നേഹത്തിലായിരുന്ന മേഘ ഗർഭിണിയായി. വിവരം മറ്റാരും അറിയാതിരിക്കുന്നതിനായി മേഘ കുട്ടിയെ ബാത്റൂമിലെ ബക്കറ്റിൽ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന്‌ തൃശൂർ ടൗൺ വെസ്റ്റ് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി.

പോൾസണും സുഹൃത്തായ മൂന്നാം പ്രതി അമലും ചേർന്ന് മൃതദേഹം കനാലിൽ തള്ളി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് പ്രോസിക്യൂഷൻ വാദം. കുട്ടിയുടെ മൃതദേഹം പാറമേക്കാവ് ശാന്തിഘട്ടിനടുത്തുള്ള കനാൽ വെള്ളത്തിൽ സഞ്ചിയിലാക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി ജില്ല പബ്ലിക്‌ പ്രോസിക്യൂട്ടർ അഡ്വ. കെ.ഡി. ബാബു ഹാജരായി.

Tags:    
News Summary - infant murder case: bail denied for mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.