ഇരിങ്ങാലക്കുട: സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ന്നതായി മന്ത്രി ആര്. ബിന്ദു. പൂമംഗലം പഞ്ചായത്തിലെ വടക്കുംകര ഗവ. യു.പി സ്കൂളിൽ എസ്.എസ്.കെയുടെ സ്റ്റാര്‍സ് പദ്ധതി പ്രകാരം 10 ലക്ഷം ചെലവഴിച്ച് ഒരുക്കിയ 13 പ്രവര്‍ത്തന ഇടങ്ങളുള്ള മഴവില്‍ കൂടാരത്തിന്റെയും ഇരിങ്ങാലക്കുട എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 59 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച പ്രീ പ്രൈമറി കെട്ടിടത്തിന്റെയും സ്കൂള്‍ വാര്‍ഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മിച്ച ചുറ്റുമതിലിന്റെ ഉദ്ഘാടനം വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റിപ്പറമ്പില്‍ നിര്‍വഹിച്ചു. സമേതം-ഭരണഘടന ചുമര് പ്രകാശനം ജില്ല പഞ്ചായത്ത് അംഗം ഷീല അജയഘോഷ് നിര്‍വഹിച്ചു. സ്കൂള്‍ ബാന്‍ഡ് സെറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് നിര്‍വഹിച്ചു. സ്കൂളിലെ പഠന പാഠ്യേതര മേഖലയില്‍ മികവ് തെളിയിച്ച വിദ്യാർഥികളെ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ടി.എ. സന്തോഷ് ആദരിച്ചു. വിദ്യാലയത്തിലെ മികച്ച വായനക്കാരായ കുട്ടികള്‍ക്ക് കാഷ് അവാര്‍ഡും വായനാവസന്തം അവാര്‍ഡും പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സൻ കത്രീന ജോര്‍ജ് നല്കി. സ്കൂള്‍ ലൈബ്രറി റീഡിങ് കോര്ണറിന്റെ ഉദ്ഘാടനം വാര്‍ഡ് അംഗം ജൂലി ജോയ് നിര്‍വഹിച്ചു. ഏഴാം ക്ലാസ് വിദ്യാർഥികള്‍ക്കുള്ള യാത്രയയപ്പ് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്മാന് ഹൃദ്യ അജീഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.