പഴയന്നൂർ: പറഞ്ഞിടത്ത് നിർത്തിയില്ല, വയോധിക ബസിന്റെ ചില്ലെറിഞ്ഞു പൊട്ടിച്ചു. തിങ്കളാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. പഴന്നൂർ-തിരുവില്വാമല റൂട്ടിൽ ഓടുന്ന ചിറയത്ത് ബസിൽ കയറിയ ചീരക്കുഴി സ്വദേശിനിയായ വയോധിക വടക്കേത്തറ ഗ്രാമീൺ ബാങ്കിന് മുന്നിലിറങ്ങണമെന്ന് അറിയിച്ചു. എന്നാൽ, അവിടെ സ്റ്റോപ്പില്ലെന്ന് പറഞ്ഞ് ബസ് അരക്കിലോമീറ്ററുപ്പുറം ഐ.എച്ച്.ആർഡി കോളജിന് സമീപത്താണ് നിർത്തിയത്.
ഇതിൽ അരിശംപൂണ്ട ഇവർ ബസിൽ നിന്നിറങ്ങിയശേഷം കല്ലെടുത്ത് ചില്ലിലേക്ക് എറിയുകയായിരുന്നു. യാത്രക്കാർക്ക് പരിക്കില്ല. പിന്നീട് ബസ് ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു. ഒടുവിൽ ബസിന്റെ ചില്ല് മാറ്റാനുള്ള തുക നൽകാമെന്ന പരസ്പര ധാരണയിൽ പൊലീസ് കേസെടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.