തൃപ്രയാർ: വൃക്കകൾ തകരാറിലായ യുവതിയുടെ ചികിത്സക്ക് സഹായസമിതി രൂപവത്കരിച്ചു. വലപ്പാട് 18ാം വാർഡ് വട്ടപ്പരത്തി കോളനിയിലെ ജിഷയിന്റെ ഭാര്യ ദിവ്യയുടെ (30) ചികിത്സക്കാണ് പഞ്ചായത്ത് പ്രസിഡന്റ് വി.ഡി. ഷിനിത ചെയർപേഴ്സനായി സഹായ സമിതി രൂപവത്കരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരിക്കെയാണ് അസുഖം പിടിപെട്ടത്. പിന്നീട് ജോലിക്ക് പോകാനായില്ല. ഭർത്താവ് ജിഷയ്ന് ഇരുകാലിനും സ്വാധീനമില്ല. പ്രായപൂർത്തിയാകാത്ത രണ്ടു മക്കളുമടങ്ങിയ കുടുംബത്തിന്റെ നാഥയാണ് ദിവ്യ. വൃക്ക മാറ്റിവെക്കാൻ 30 ലക്ഷം രൂപയാണ് ചെലവ്. ദിവ്യയെ സഹായിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് സഹായം അഭ്യർഥിച്ചു. പഞ്ചാബ് നാഷനൽ ബാങ്കിന്റെ വലപ്പാട് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 436000010013 2389. ഐ.എഫ്.എസ്.സി: PUNB046000. ഗൂഗിൾ പേ നമ്പർ: 9747390945.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.