തൃശൂർ: ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് നടത്തുന്ന ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലതല ഉദ്ഘാടനം തൃശൂർ വിവേകോദയം ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കലക്ടര്‍ വി.ആര്. കൃഷ്ണതേജ നിര്‍വഹിച്ചു. സ്കൂള്‍ മാനേജറും നിയമസഭ മുൻ സ്പീക്കറുമായ അഡ്വ. തേറമ്പില്‍ രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഗാന്ധിജി സന്ദര്‍ശിച്ചതിന്റെ സ്മരണക്ക് സ്കൂളില്‍ സ്ഥാപിച്ച ഗാന്ധി സ്മൃതി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് പരിപാടി തുടങ്ങിയത്.
വിവിധ പരിപാടികൾക്ക് പുറമെ വിദ്യാര്‍ഥികളും അധ്യാപകരും ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്കൂളും പരിസരവും ശുചീകരിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി.പി. അബ്ദുൽ കരീം, സ്കൂള്‍ പ്രിന്‍സിപ്പൽ ടി.എസ്. പത്മജ, ഹൈസ്കൂള്‍ പ്രധാനാധ്യാപകൻ എം.ജി. സജീവ്, പി.ടി.എ പ്രസിഡന്റ് സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തൃശൂർ: ഗാന്ധി ജയന്തിയിൽ വിദ്യാർഥികൾക്കായി ഗാന്ധിസ്മൃതി സംഘടിപ്പിച്ച് കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ തൃശൂർ സിറ്റി ജില്ല കമ്മിറ്റി. ‘ഇന്ത്യയെ അറിയൂ…ഗാന്ധിജിയിലൂടെ’ സന്ദേശവുമായി തൃശൂർ സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പരിപാടി.
ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന, ദേശഭക്തിഗാനം, ഗാന്ധിജിയുടെ ജീവചരിത്രം വിവരിക്കുന്ന വിഡിയോ പ്രദർശനം എന്നിവ നടന്നു. ഡി.ഐ.ജി എസ്. അജിത ബീഗം ഉദ്ഘാടനവും ഗാന്ധിജയന്തി സന്ദേശവും നിർവഹിച്ചു.
ഗാന്ധി സ്മൃതി സന്ദേശം അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു നിർവഹിച്ചു. കുന്നംകുളം എ.സി.പി സി.ആർ. സന്തോഷ്, അധ്യാപകരായ മീര ജോസ്, നിജി ജോർജ് എന്നിവർ സംസാരിച്ചു. സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളും സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളും പങ്കെടുത്തു.
പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ തൃശൂർ സിറ്റി ജില്ല പ്രസിഡന്റ് കെ.സി. ബൈജു അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ബിനു ഡേവിസ് സ്വാഗതവും ജില്ല ട്രഷറർ പി.ആർ. കമൽദാസ് നന്ദിയും പറഞ്ഞു.
തൃശൂർ: കേരള പൊലീസ് അസോസിയേഷൻ തൃശൂർ സിറ്റി ജില്ല കമ്മിറ്റി ഗാന്ധിജയന്തി ദിനാഘോഷം ‘ദാർശനികം’ സംഘടിപ്പിച്ചു. ഉപന്യാസ രചന മത്സര വിജയികളായ വിദ്യാർഥികൾ, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾ, മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹരായ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ അനുമോദിച്ചു.
പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനവും ഗാന്ധി അനുസ്മരണ പ്രഭാഷണവും നടത്തി. ജില്ല പ്രസിഡന്റ് കെ.സി. ഗിരീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ജി. മധുസൂദനൻ, കെ.പി.ഒ.എ ജില്ല നിർവാഹക സമിതി അംഗം ഷാഹുൽ ഹമീദ്, ക്രൈംബ്രാഞ്ച് എസ്.ഐ സുവ്രത കുമാർ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ കെ.സി. സുനിൽ, പി.എൻ. ഇന്ദു, ജോ. സെക്രട്ടറി സി.ജി. ഹരീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.