തൃശൂർ: നിർത്തുന്ന സ്റ്റോപ്പുകളെത്തുമ്പോൾ കാഴ്ചപരിമിതർക്ക് വിളിച്ചുപറയുന്ന സമ്പ്രാദയം കെ.എസ്.ആർ.ടി.സി ബസുകളിൽ ഏർപ്പെടുത്തണമെന്ന് ഹരേകൃഷ്ണ ഫൗണ്ടേഷൻ ടു ദി ബ്ലൈന്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. എത്തേണ്ട സ്റ്റോപ്പ് അറിയാത്തതിനാൽ കിലോമീറ്ററുകൾ പിന്നിട്ടശേഷം കാഴ്ചപരിമിതരെ ഇറക്കിവിടുന്ന സംഭവങ്ങൾ ഇടക്കിടെ ഉണ്ടാകാറുണ്ട്.
രണ്ട് വർഷത്തെ ജോർജ് കുട്ടി മെമോറിയൽ പുരസ്കാരങ്ങൾ പി.ഡി. ജോർജ് ആലുവക്കും ടി.കെ. ജോസിനും സമ്മാനിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ശനിയാഴ്ച രാവിലെ ഒമ്പതിന് കുന്നംകുളത്തെ കാഴ്ചപരിമിതർക്കുള്ള വിദ്യാലയത്തിലാണ് പരിപാടി. പ്രസിഡന്റ് കെ.ടി. മണികണ്ഠൻ, കെ. രാജൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.